ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ടി20: സഞ്ജുവിന് പുതിയ റോള്‍, ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്‍

ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്കാണ് മത്സരം. ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കി യുവനിരടെ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണറായ വസിം ജാഫര്‍.

ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഋതുരാജ് ഗെയ്ക്‌വാദിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പരില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി. നിലവില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്സ്മാനാണ് സൂര്യകുമാര്‍ കളിക്കുന്നത്. ആ പൊസിഷനിലേക്ക് സഞ്ജു സാംസണിനെയാണ് ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഫിനീഷര്‍ റോളിലാണ് ഇന്ത്യയെ സഞ്ജു പരിഗണിച്ചുവരുന്നത്.

അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ജാഫര്‍ നിയോഗിച്ചിരിക്കുന്നത്. ആറാം നമ്പര്‍ ഫിനീഷന്‍ റോളില്‍ ദീപക് ഹൂഡ, പിന്നാലെ അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് ജാഫര്‍ പരിഗണിച്ചിരിക്കുന്നത്.

അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ജാഫറിന്റെ ടീമിലെ പേസര്‍മാര്‍. യുസ്‌വേന്ദ്ര ചഹലാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

Latest Stories

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ