Ipl

പിതാവ് ചെയ്തതിന്റെ 50 ശതമാനം എങ്കിലും കൊടുക്കാൻ ശ്രമിക്കുക, യുവതാരത്തെ ഉപദേശിച്ച് കപിൽദേവ്

ഈ ഐ.പി.എൽ സീസൺ തുടക്കം മുതൽ അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കിയിരുന്നു. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, താരത്തെ അവസാന മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തണം തുടങ്ങിയ ചോദ്യങ്ങൾ മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞിരുന്നു.

ഐപിഎൽ 2022 പ്ലേഓഫ് റേസിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി എംഐ മാറിയിരുന്നു. ആകെ വെറും നാല് ജയമാണ് ടീമിനകെ നേടാൻ സാധിച്ചത്. മെഗാ ലേലം മുതൽ കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അതിനാൽ തന്നെ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശം ടീമുമാമായിട്ടിറങ്ങിയ മുംബൈ അമ്പേ പരാജയമായി.

അർജുൻ തെൻഡുൽക്കറിന്റെ കളിയിൽ കുറച്ചുകൂടി മാറ്റം വരാനുണ്ട്. മുംബൈ ഇന്ത്യൻസ് പോലൊരു ടീമിനു കളിക്കുമ്പോൾ, ടീമിൽ അംഗമാകുന്നതും കളത്തിലിറങ്ങുന്നതും രണ്ടാണ്. അർജുന്റെ കളിയും ഇനിയും മെച്ചപ്പെടാനുണ്ട്. എല്ലാവർക്കും അവസരം നൽകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്ലേയിങ് ഇലവനിലെ സ്ഥാനം നേടിയെടുക്കേണ്ടതാണ്. അർജുന്റ കളിയിൽ, പ്രത്യേകിച്ച് ബാറ്റിങ്ങിലും ഫീൽഡിങ്ങിലും കുറച്ചുകൂടി പുരോഗതി വരണം. ഭാവിയിൽ അർജുൻ ആവശ്യമായ മാറ്റങ്ങളെല്ലാം വരുത്തി ടീമിൽ ഇടം നേടുമെന്ന് കരുതാം” ഇതായിരുന്നു താരത്തെ ഷെയിൻ ബോണ്ട് നൽകിയ വിശദീകരണം.

അർജുൻ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് കപിൽ ദേവ്. “എന്തുകൊണ്ടാണ് എല്ലാവരും അവനെക്കുറിച്ച് സംസാരിക്കുന്നത്? കാരണം അവൻ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്. അവൻ സ്വന്തം ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനോട് താരതമ്യം ചെയ്യരുത്. അദ്ദേഹത്തിന്റെ മകനായതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളും അർജുനുണ്ട്. ഡോൺ ബ്രാഡ്മാന്റെ മകൻ അതിനാൽ തന്റെ പേര് മാറ്റി. ഒരു വലിയ പേര് നിങ്ങളുടെ കൂഡ്‌സ് ഉള്ളപ്പോൾ ആളുകൾ നിങ്ങളിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കും. ചില സമയത്ത് പ്രതീക്ഷകൾക്ക് ഒത്തുയരാൻ സാധിക്കില്ല.”

“അർജുന്റെ മേൽ സമ്മർദ്ദം ചെലുത്തരുത്. അവൻ ഒരു ചെറിയ കുട്ടിയാണ്. സച്ചിന്റെ മകനെ ഉപദേശിക്കാൻ നമ്മൾ ആരാണ്? എന്നിട്ടും ഞാൻ അവനോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു … ക്രിക്കറ്റ് ആസ്വദിക്കൂ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല, നിങ്ങൾക്ക് നിങ്ങളുടെ പിതാവിനെപ്പോലെ 50 ശതമാനമെങ്കിലും ആവാൻ കഴിഞ്ഞാൽ… അതിലും മെച്ചമൊന്നുമില്ല. ടെണ്ടുൽക്കർ എന്ന പേര് ഉയർന്നുവരുമ്പോൾ, ഞങ്ങളുടെ പ്രതീക്ഷകൾ ഉയരും, കാരണം സച്ചിൻ അത്രയും മഹാനായിരുന്നു.”

Latest Stories

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം