കിളവന്‍ എന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഇന്ന് അവരുടെ ഇഷ്ടതാരത്തിന്റെയൊക്കെ ഒരു നല്ല പ്രകടനം കാണാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്!

ശരിക്കും വല്ലാത്തൊരു ഫീല്‍, ചെന്നൈ രാജസ്ഥാന്‍ മത്സരം പുരോഗമിച്ചപ്പോള്‍ ഇഷ്ട ടീം ആയ ചെന്നൈ തോല്‍വി ഏറ്റു വാങ്ങി.. ടീമിന്റെ തോല്‍വിയില്‍ നിരാശ ഉണ്ടെങ്കിലും ഒരു ധോണി ഭക്തന്‍ എന്ന നിലയില്‍ മനസ്സിനെ ഒരുപാട് സന്തോഷം തരുന്ന നിമിഷങ്ങള്‍ കളിയിലൂടെ കാണാന്‍ കഴിഞ്ഞു.

അവസാന ഓവറില്‍ 19 റണ്‍സ് വേണം എന്നിരിക്കെ സന്ദീപ് തുടര്‍ച്ചയായി സിക്‌സുകള്‍ക്ക് പ്രഹരിച്ച ശേഷം.. മൊബൈല് സ്‌ക്രീനിന്റെ വലത് കോണിലേക്ക് കണ്ണോടിച്ചു നോക്കി 2 കോടിയിലേറെ ആളുകള്‍…കാഴ്ചക്കാരായി ഇരിക്കുന്നു. അത് എന്ത് കൊണ്ടെന്ന് വിവരിക്കാതെ തന്നെ പലര്‍ക്കും അറിയാം.

ആ രണ്ട് സിക്സറുകള്‍ ചെന്ന് ഇറങ്ങിയത് കളിയാക്കാന്‍ കച്ചമുറുക്കി ഇരിക്കുന്ന ഒരുപാട് വിരോധികളുടെ നെഞ്ചത്ത് ആയിരിക്കും എന്നുറപ്പ്.. ട്രോളാന്‍ കൊതിച്ചിരുന്നവരുടെ മുട്ടുകാല്‍ ഒരു നിമിഷമെങ്കിലും വിറച്ച് പോയിട്ടുണ്ടാവും.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ധോണിയെ അത്രത്തോളം തരം താഴ്ത്തി സംസാരിച്ചവര്‍ ഉണ്ടായിരുന്നു.. പക്ഷേ ഈ സീസണില്‍ ഒരിക്കല്‍ പോലും വിമര്‍ശകര്‍ക്ക് കുറ്റം പറയാന്‍ അവസരം ഒരുക്കാതെ കളിക്കാന്‍ കഴിഞ്ഞു. കിളവന്‍ എന്ന് പറഞ്ഞ് കളിയാക്കിയ കുറേ വ്യക്തികള്‍ ഇന്ന് അവരുടെ ഇഷ്ട താരത്തിന്റെയോക്കെ ഒരു നല്ല പ്രകടനം കാണാന്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അവസ്ഥ..

കിട്ടുന്നത് ഒന്നോ രണ്ടോ ബോള്‍ ആയിക്കോട്ടെ ആരാധിക്കുന്നവന്റെ മനസ്സ് നിറയ്ക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ ഏറ്റവും വലിയ സന്തോഷം. ഈ പ്രായത്തിലും ഇത് പോലൊരു പ്രകടനം ധോണിയുടെ ബാറ്റില്‍ നിന്ന് കാണുമ്പോള്‍ പലരും കൊതിക്കും എന്റെ ഫേവറിറ്റ് കൂടി ഇന്ന് ധോണിയുടെ നിലവാരത്തില്‍ കളിക്കണം എന്ന്.

എഴുത്ത്: മിഥുന്‍ റോബിന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ