'അവനെ ടീമിൽ എടുത്തിട്ട് ഒരു കാര്യവുമില്ല, കാണിക്കുന്നത് മുഴുവൻ മണ്ടത്തരങ്ങളാണ്'; തുറന്നടിച്ച് ഇന്ത്യൻ സഹ പരിശീലകൻ

ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.

ഇപ്പോഴിതാ മത്സരത്തിൽ മോശമായ ഓൾ റൗണ്ടർ പ്രകടനം കാഴ്ച വെച്ച നിതീഷ് കുമാർ റെഡ്‌ഡിയ്‌ക്കെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെറ്റെ.

‘നിതീഷിനെ ഓൾ റൗണ്ടറായി വളർത്തിയെടുക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യം. അതിനായി ആവശ്യമായ മത്സരപരിചയം നൽകാനാണ് ടീമിലെടുക്കുന്നത്. എന്നാൽ അവസരം കിട്ടുമ്പോൾ അത് വലിയ കാര്യമായിയെടുക്കാൻ നിതീഷിന് സാധിക്കുന്നില്ല. കിട്ടുന്ന അവസരങ്ങൾ മുതലാക്കി ടീമിൽ ഇടം ഉറപ്പിക്കാനാണ് അവൻ ശ്രമിക്കേണ്ടത്’

‘അവന് സ്ഥാനം ഉറപ്പിക്കാനുള്‌ള മികച്ച അവസരമായിരുന്നു രണ്ടാം ഏകദിനം. നിതീഷ് ക്രീസിലെത്തുമ്പോൾ 15 ഓവറോളം ബാക്കിയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവസരങ്ങൾ മുതലെടുത്ത് മികച്ച പ്രകടനം നടത്തി ടീമിൽ സ്ഥാനമുറപ്പാക്കാനാണ് നിതീഷ് ശ്രമിക്കേണ്ടത്,’ ഡോഷെറ്റെ പറഞ്ഞു.

Latest Stories

'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എന്റെ പേരിലെന്ന് വിശ്വസിക്കാനായില്ല, തഴയപ്പെട്ട കാരണം കേട്ട് ഞാൻ ഞെട്ടി: ജിതേഷ് ശർമ്മ

'ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല, അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ്'; ബിനോയ് വിശ്വം

രോഹിത് കോഹ്ലി ഗിൽ എന്നിവരുടെ പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു, ഒരിക്കലും മറക്കാനാവാത്ത ദിവസം: ആകാശ് ചോപ്ര

'നേതാവ് പിണറായി തന്നെ'; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയനെന്ന് എം എ ബേബി

ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപം; പുറത്ത് വിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകളെന്ന് പരാതിക്കാരി, ഉദ്ദേശം തന്നെ അപമാനിക്കൽ

ഒരിക്കൽ നീ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്നും നിന്നെ കൊണ്ട് പറ്റുമെന്നും പറഞ്ഞത് ഈ ചേട്ടന്മാരാണ്: സഞ്ജു സാംസൺ

IND VS NZ: 'നമ്മൾ തോറ്റതിന് കാരണം ബോളർമാരുടെ മോശമായ പ്രകടനം'; തുറന്നടിച്ച് ശുഭ്മൻ ഗിൽ

'മരിച്ചവർക്കും നീതി വേണമല്ലോ, നമ്മൾ ജീവിച്ചിരിക്കുന്നവര് വേണ്ടേ അത് വാങ്ങി കൊടുക്കാൻ'; 'വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്

'അവർ പാവങ്ങൾ, എതിർക്കുന്നതെന്തിന്?'; ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഇ പി ജയരാജൻ