T20 WORLD CUP: ഒറ്റയ്ക്ക് പൊരുതിയ പോരാളി; സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യക്ക് ജയം

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇന്ത്യക്ക് വിജയ തുടക്കം. യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 29 റൺസിനാണ് വിജയിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യ 162 റൺസ് എന്ന ഭേദപ്പെട്ട നിലയിലെത്തി. തുടർന്ന് മികച്ച പ്രകടനവുമായി ബോളർമാരും കളത്തിലിറങ്ങിയതോടെ ആദ്യ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു.

മറുപടി ബാറ്റിംഗിൽ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബോളിങ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.‌

ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. 49 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 84* റൺസാണ് താരം അടിച്ചെടുത്തത്. ഓപണിംഗിൽ ഇറങ്ങിയ ഇഷാൻ കിഷൻ 20 റൺസും, തിലക്ക് വർമ്മ 25 റൺസും നേടിയത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം എന്ന് പറയാൻ സാധിക്കുന്നത്. ബോളിങ്ങിൽ മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകളും, അർശ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല