അഹമ്മദാബാദ് ടെസ്റ്റ് അവസാനിച്ചുകഴിഞ്ഞാൽ നാലാം ടെസ്റ്റിന്റെ ‘പരിക്കേറ്റ’ ശ്രേയസ് അയ്യരുടെ പകരക്കാരനെ അന്തിമമാക്കാൻ ബിസിസിഐ സെലക്ടർമാർ യോഗം ചേരും. Cricbuzz റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അയ്യർ കളിക്കാൻ സാധ്യതയില്ല. നടുവേദനയെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന അവസാന ടെസ്റ്റിന്റെ നാലാം ദിനം അയ്യർ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. സ്കാനിംഗ് നടത്തി തിരികെയെത്തിയ അയ്യരുടെ കാര്യത്തിൽ റിപ്പോർട്ടുകൾ തൃപ്തികരമല്ല.
അതിനാൽ തന്നെ റിപോർട്ടുകൾ പ്രകാരം അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസണാണ് ടീമിലെത്താനുള്ളത് സാധ്യതയിൽ മുന്നിൽ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഏകദിന ടീമിൽ സാംസണെ തിരഞ്ഞെടുത്തിരുന്നില്ല. പകരം സഞ്ജു എത്തുമോ എന്നുള്ളത് കണ്ടറിയണം.
അങ്ങനെ ഒരു അവസരം കിട്ടടിയാൽ സഞ്ജുവിന് അത് നേട്ടമായിരിക്കും. കാരണം ശ്രേയസ് ഇന്ത്യയുടെ വിശ്വാസതനായ താരങ്ങളിൽ ഒരാളാണ്. ആ സ്ഥാനത്തേക്ക് സഞ്ജു എത്തിയാൽ അത് മുതലാക്കാൻ കൂടി അയാൾക്ക് കഴിഞ്ഞാൽ സഞ്ജുവിനും പിന്നീട് നല്ല പോലെ ടീമിൽ ഒരു മത്സരം കാഴ്ചവെക്കാൻ സാധിക്കും.
നാലാം ടെസ്റ്റിന്റെ കാര്യമെടുത്താൽ മത്സരം സമനിലയിലേക്ക് നീങ്ങുന്നതിനെ ലക്ഷണമാണ് രാവിലെ മുതൽ കാണുന്നത്. ഓസ്ട്രേലിയ ഒടുവിൽ വിവരം കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസുകളാണ് എടുത്തിരിക്കുന്നത്.