സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു; സംഭവം ഇങ്ങനെ

ഇന്ത്യൻ താരവും ഐപിഎലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ നിന്നും ട്രാൻസ്ഫർ ആവശ്യപ്പെട്ടു. നാളുകൾ ഏറെയായി താരം രാജസ്ഥാൻ റോയൽസ് വിടുകയാണെന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ടീം വിടാനുള്ള ആ​ഗ്രഹം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായി ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 2015 മുതൽ രാജസ്ഥാൻ റോയൽ‌സിന്റെ ഭാ​ഗമായ സഞ്ജു, ടീം മാനേജ്മെന്റുമായി അഭിപ്രായവ്യത്യാസങ്ങളാണ് തീരുമാനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

താരലേലത്തിന് മുമ്പ് തന്നെ റിലീസ് ചെയ്യണമെന്നോ ട്രേഡ് ചെയ്യണമെന്നോ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. ഇതോടെ സഞ്ജു സാംസൺ‌ ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തുന്നതായി നേരത്തേ തന്നെ റിപ്പോട്ടുകൾ വന്നിരുന്നു.

എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സഞ്ജുവിനെ നിലനിർത്താൻ പരമാവധി രാജസ്ഥാൻ മാനേജ്‌മന്റ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു