സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസന്റെ മികവിലായിരുന്നു ഇന്ത്യക്ക് ജയം സ്വന്തമാക്കാനായത്. മത്സരത്തിലെ വിജയ റൺ നേടിയ ശേഷം ഹെൽമെറ്റ് എറിഞ്ഞ് സെലിബ്രേഷനും സഞ്ജു നടത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സെലിബ്രേഷൻ കാരണം ഐസിസി സഞ്ജുവിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലെ സഞ്ജുവിന്റെ വിജയാഹ്ളാദ പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. വിൻഡീസിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനങ്ങൾ ഐസിസി നിരീക്ഷിച്ചുവരികയാണെന്നും താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന.

വിജയ ബൗണ്ടറി കണ്ടെത്തിയതിന് ശേഷം ബാറ്റും ഹെല്‍മറ്റും ഗ്രൗണ്ടിലിട്ട് താരം മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് സഞ്ജു ചെയ്തത്. എന്നാല്‍ ഹെല്‍മറ്റും, ബാറ്റും ഗ്രൗണ്ടിലേക്ക് ഇട്ടത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ‘ക്രിക്കറ്റ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത്’ കുറ്റകരമാണ്. ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ്, ബാറ്റ്, സ്റ്റംപ് എന്നിവ എറിയുന്നതും ഇതിൽ ഉൾപ്പെടും. സഞ്ജുവിന്റെ പ്രവർത്തി ഒരു ലെവൽ 1 കുറ്റമായി കണക്കാക്കാനാണ് സാധ്യത. ഇതിന് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡിമെറിറ്റ് പോയിന്റുകളുമാണ് സാധാരണ ലഭിക്കാറുള്ളത്.

Latest Stories

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ

'മിസ്റ്റര്‍ ട്രംപ് വാഗ്ദാനം ചെയ്ത രക്ഷ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് കാണപ്പെടുക'; ഇറാനില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂള്‍കുട്ടികളുടെ കൂട്ടസംസ്‌കാര ചിത്രം