'എന്നെ പുറത്താക്കിയതിന് കാരണം രോഹിതും കോഹ്ലിയുമല്ല, ആ താരമാണ് അതിന്റെ ഉത്തരവാദി': ഇർഫാൻ പത്താൻ

ഈ വർഷം നടന്ന ഐപിഎലിൽ കമെന്ററി പാനലിൽ നിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനെ പുറത്താക്കിയിരുന്നു. മോശം പ്രകടനം നടത്തുന്ന താരങ്ങളെ വിവാദപരമായ വിമർശിക്കുന്നത് കൊണ്ടാണെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നത്. എന്നാൽ ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:

“14 മത്സരങ്ങളില്‍ ഏഴെണ്ണത്തിലെ മോശം പ്രകടനം നടത്തിയതിനെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചിട്ടുള്ളത്. ബാക്കി ഏഴ് മത്സരങ്ങളിലും ഞാന്‍ വിമര്‍ശിച്ചില്ല. 14 മത്സരങ്ങളിലും ഹാര്‍ദിക്കിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഏഴ് വട്ടം ഞാന്‍ അത് ചൂണ്ടിക്കാണിച്ചു. അത് എങ്ങനെയാണ് പക്ഷപാതപരമാകുന്നത്? ഹാര്‍ദിക്കുമായി എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല”

ഇർഫാൻ പത്താൻ തുടർന്നു:

“ഹാര്‍ദിക് അടക്കം ബറോഡയില്‍ നിന്നുള്ള മറ്റ് താരങ്ങളെയെല്ലാം ഞാനും യൂസഫ് പത്താനും എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. ദീപക് ഹൂഡയേയും ക്രുനാല്‍ പാണ്ഡ്യയേയുമെല്ലാം ഞങ്ങള്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. ഹാര്‍ദിക് പാണ്ഡ്യയെ ഐപിഎല്‍ ലേലലത്തില്‍ വാങ്ങണം എന്ന് ഹൈദരാബാദ് മെന്ററായിരുന്ന വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെട്ട ആളാണ് ഞാന്‍. 2012ല്‍ ആയിരുന്നു അത്. അന്ന് ഹാര്‍ദിക്കിനെ ലേലത്തില്‍ വാങ്ങാന്‍ ഞാന്‍ പറഞ്ഞിട്ടും കേള്‍ക്കാതിരുന്നതിലെ സങ്കടം ഇപ്പോഴും ലക്ഷ്മണ്‍ പറയാറുണ്ട്. അന്ന് ലേലത്തില്‍ വാങ്ങിയിരുന്നു എങ്കില്‍ ഇപ്പോള്‍ ഹൈദരാബാദിന്റെ താരമാകുമായിരുന്നു ഹാര്‍ദിക്. 2024 സീസണില്‍ ഹാര്‍ദിക്കിന് നേരെ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നുപോലും കൂവലുകള്‍ വന്നപ്പോള്‍ ഹാര്‍ദിക്കിന് ഒപ്പമാണ് ഞാന്‍ നിന്നത്”

ഇർഫാൻ പത്താൻ കൂട്ടിചേർത്തു

“എല്ലാ താരങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അത് കരിയറിന്റെ ഭാഗമാണ്. സച്ചിനായാലും ഗവാസ്‌റായാലും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതിനെ ഒന്നും അവര്‍ വ്യക്തിപരമായി എടുത്തില്ല. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്ക് ഒരു അതിര്‍വരമ്പ് വെക്കുന്ന ആളാണ് ഞാന്‍” ഇർഫാൻ പത്താന്‍ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”