ഐപിഎല്ലിന് മുമ്പ് മിന്നുകെട്ട്; മാക്‌സ്‌വെല്‍ വിവാഹിതനായി

ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനായി. തമിഴ്‌നാട് സ്വദേശിനി വിനി രാമനാണ് വധു. വെള്ളിയാഴ്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലായിരുന്നു വിവാഹം. മാര്‍ച്ച് 27ന് തമിഴ് ആചാര പ്രകാരവും വിവാഹം നടക്കും.

ഓസ്ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്‌സ്‌വെല്ലുമായുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്. അതിനുശേഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ വിവാഹം മാറ്റിവയ്‌ക്കേണ്ടി വരികയായിരുന്നു.

2017 ലാണ് മാക്‌സ്‌വെല്ലും വിനിയും തമ്മില്‍ അടുപ്പത്തിലാകുന്നത്. അന്നുമുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പത്യക്ഷപ്പെട്ടിരുന്നു. 2019 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാക്‌സ്‌വെല്ലിനൊപ്പം വിനിയുണ്ടായിരുന്നു.

ഓസ്‌ട്രേലിയക്കായി ഏഴ് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും എട്ട് വിക്കറ്റും 116 ഏകദിനത്തില്‍ നിന്ന് 3220 റണ്‍സും 51 വിക്കറ്റും 80 ടി20യില്‍ നിന്ന് 1851 റണ്‍സും 33 വിക്കറ്റും മാക്സി നേടിയിട്ടുണ്ട്. 97 ഐപിഎല്ലില്‍ നിന്ന് 2018 റണ്‍സും 22 വിക്കറ്റും മാക്‌സ്‌വെല്ലിന്റെ പേരിലുണ്ട്.

Latest Stories

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന

ഓഡീഷൻ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്, കോടികൾ മുടക്കിയ സിനിമയിൽ നിന്റെ മുഖം കാണാനാണോ ആളുകൾ വരുന്നത് എന്നാണ് തിരിച്ച് ചോദിച്ചത്: സിജു വിത്സൻ

'കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ?'; ഇപി ജയരാജന്‍