ബാറ്റിംഗിനിടെ ക്യാപ് താഴെ വീണു; രാഹുലിന്റെ ചെയ്തി ഇന്‍റര്‍നെറ്റില്‍ തരംഗം

കൗണ്ടി 11നെതിരായ മൂന്ന് ദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യനത്തിലുള്ള ഇന്ത്യ. മത്സരത്തില്‍ കെ.എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനം (101) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ രാഹുല്‍ ചെയ്‌തൊരു പ്രവര്‍ത്തിയ്ക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം.

ക്രീസില്‍ ബാറ്റ് ചെയ്യാനായി നില്‍ക്കെ രാഹുലിന്റെ കൈയില്‍ നിന്ന് ക്യാപ് താഴെ വീണു. തിരികെ ക്യാപ് എടുത്തതിന് ശേഷം ക്യാപ് ചുംബിച്ചതോടെയാണ് രാഹുല്‍ ആരാധകരുടെ കൈയടി നേടുന്നത്. താരത്തിന്റെ രാജ്യസ്നേഹമാണ് ഈ പ്രവര്‍ത്തിയിലൂടെ വെളിവായതെന്നാണ് ആരാധകര്‍ പറയുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 311 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കൗണ്ടി 11 രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനെക്കാള്‍ 91 റണ്‍സ് പിന്നിലാണ് കൗണ്ടി 11നുള്ളത്.

ഓപ്പണര്‍ ഹസീബ് ഹമീദിന്റെ (112) സെഞ്ച്വറിയാണ് കൗണ്ടി 11നെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 15 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് 13 ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറ 15 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ശര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ഓരോ വിക്കറ്റു വീതം വീഴ്ത്തി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍