ജീവചരിത്രം സിനിമ ആകുമ്പോൾ ആര് നായകനാകണം, രാഹുൽ ദ്രാവിഡ് പറഞ്ഞ രസകരമായ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ; എന്നാലും എന്റെ അണ്ണാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു

തൻ്റെ ജീവിതം സിനിമ ആകുന്നതിനെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾക്ക് ഇടയിൽ രാഹുൽ ദ്രാവിഡ് അതുമായി ബന്ധപെട്ടുപറഞ്ഞ ഒരു നർമ്മം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നല്ല പണം കിട്ടിയാൽ താൻ തന്നെ തന്റെ സിനിമയിൽ തന്റെ റോൾ അഭിനയിക്കുമെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു.

ബുധനാഴ്ച നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡ് വേളയിൽ, രാഹുൽ ദ്രാവിഡ് ഒരു ചോദ്യോത്തര സെഷനുവേണ്ടി വന്നു. അവിടെ ബയോപിക്കിൽ തൻ്റെ വേഷം ചെയ്യാൻ ആഗ്രഹിക്കുന്ന നടനെക്കുറിച്ച് ചോദിച്ചു. രസകരമായ രീതിയിൽ നല്ല പോലെ പണം കിട്ടിയാൽ സ്‌ക്രീനിൽ സ്വയം അവതരിപ്പിക്കാൻ തയ്യാറാണെന്ന് മറുപടി നൽകി.

രാഹുൽ ദ്രാവിഡ് തൻ്റെ സജീവമായ കരിയറിൽ മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നുവെങ്കിലും ലോകകപ്പിൽ വിജയം ആസ്വദിക്കാനായില്ല. എന്നിരുന്നാലും, ഇന്ത്യൻ ടീമിൻ്റെ പരിശീലകനെന്ന നിലയിൽ ടി20 ലോകകപ്പ് ട്രോഫി അദ്ദേഹം ഉയർത്തി. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിനാണ് മെൻ ഇൻ ബ്ലൂ പരാജയപ്പെടുത്തിയത്. ഈ വിജയം ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമമിട്ടു.

164 ടെസ്റ്റുകളിൽ നിന്ന് 13,288 റൺസും 344 ഏകദിനങ്ങളിൽ നിന്ന് 10,889 റൺസും ദ്രാവിഡ് നേടിയിട്ടുണ്ട്. തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ 298 മത്സരങ്ങളിൽ നിന്ന് 23,794 റൺസാണ് അദ്ദേഹം നേടിയത്. 2007 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ടീം പുറത്താകുമ്പോൾ അദ്ദേഹം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. എംഎസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ, മിതാലി രാജ് എന്നിവരുടെ ജീവിതകഥകൾ ഇതിനോടകം തിയേറ്ററുകളിലെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ൽ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അദ്ദേഹം മുമ്പ് ഫ്രാഞ്ചൈസിയിൽ കളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് എഞ്ചിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്; സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ച് ഐഎച്ച്ആര്‍ഡി

ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി