'കുറെ കളികൾ ഫ്ലോപ്പായ താരങ്ങൾ ടീമിൽ, കുറച്ച് കളി ഫ്ലോപ്പായ സഞ്ജു ബെഞ്ചിൽ'; താരത്തെ ടീമിൽ ഉൾപെടുത്താത്തതിൽ വിമർശനം ശക്തം

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇനിയുള്ള രണ്ട് മത്സരങ്ങൾ കൂടി വിജയിച്ചാലേ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് പ്രവേശിക്കാനാകു. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും ഇന്നലെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്.

സൗത്ത് ആഫ്രിക്കയ്ക്കതിരെ മികച്ച റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള വ്യക്തിയാണ് സഞ്ജു സാംസൺ. ഇന്നലെ ഫ്ലോപ്പായ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെക്കാൾ മികച്ച പ്രകടനം സഞ്ജു സാംസൺ സാംസൺ നടത്തിയേനെ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മത്സരത്തിന് മുൻപ് ഒരുപാട് നേരം നെറ്റ്സിൽ പരിശീലനം നടത്തിയെങ്കിലും അവസാനം താരത്തെ ബെഞ്ചിലാക്കുകയായിരുന്നു. അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം നൽകണം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ഇന്നിങ്സ് 18.5 ഓവറിൽ 111 റൺസിൽ അവസാനിച്ചു. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റെടുത്തു.

ഇന്ത്യക്കായി ശിവം ദുബെ 42 റൺസും, ഹർദിക് പാണ്ട്യ 18 റൺസും, സൂര്യകുമാർ യാദവ് 18 റൺസും, അഭിഷേക് ശർമ്മ 15 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, അർശ്ദീപ് സിങ് 2 വിക്കറ്റുകളും, വരുൺ ചക്രവർത്തി ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

Latest Stories

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിന് കമ്മീഷനെ നിയമിച്ചു; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം; യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറത്തുകടക്കാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്

'വയറ്റില്‍ കത്രിക വച്ചത് രോഗി തന്നെയാണെന്ന് കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളു'; കെടുകാര്യസ്ഥതയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് പകരം ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍

യുഎസ് സുപ്രീം കോടതി നല്‍കിയ ട്രംപ് ആഘാതത്തില്‍ ഇന്ത്യ- യുഎസ് ചര്‍ച്ച മാറ്റിവെച്ചു; ആകെ അനിശ്ചിതത്വത്തില്‍ വ്യാപാര കരാര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാരിന്റെ ഡേറ്റ മോഷണം, നിയമപരമായി നേരിടുമെന്ന് വി ഡി സതീശന്‍; 'ജീവനക്കാരുടെ ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം ഡേറ്റ മോഷ്ടിച്ചു'

കോഴിക്കോട് വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് 3 മരണം; 3 പേര്‍ക്ക് പരിക്ക്

അതിജീവിതകൾക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ …,

കുട്ടികളില്‍ അക്രമവാസന കൂടുന്നു, സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ മല്‍സ്യ- മാംസ വില്‍പന നിരോധിക്കുമെന്ന് ബിഹാറിലെ ബിജെപി ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹ

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി; സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്ന് സംശയം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം; നടുത്തളത്തില്‍ ഇരുന്ന് പ്രതിഷേധം; മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂയെന്ന് എം ബി രാജേഷ്