PBKS VS DC: എന്നെ ടീമിൽ എടുക്കാത്ത ബിസിസിഐക്ക് ഇത് സമർപ്പിക്കുന്നു; ഡൽഹിക്കെതിരെ തകർത്തടിച്ച് ശ്രേയസ് അയ്യർ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ശ്രേയസ് അയ്യർ. 34 പന്തിൽ നിന്നായി 5 ഫോറും 2 സിക്‌സും അടക്കം 53 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സീസണിൽ പഞ്ചാബിനായി തകർപ്പൻ പ്രകടനമാണ് നായകൻ ശ്രേയസ് അയ്യർ നടത്തുന്നത്. ബാറ്റിംഗിൽ ആയാലും ക്യാപ്റ്റൻസിയിൽ ആയാലും മികച്ച നേതൃത്വമാണ് താരം നടത്തുന്നത്.

ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യരിനു സ്ഥാനം ലഭിച്ചിരുന്നില്ല. ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും താരത്തിനെ ബിസിസിഐ അവഗണിക്കുന്നതിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. ഏകദിനത്തിൽ താരത്തിന് സീറ്റ് ഉറപ്പാണെങ്കിലും
ഭാവിയിൽ ടെസ്റ്റ് ടി 20 എന്നി ഫോർമാറ്റുകളിൽ അയ്യരിന് സീറ്റ് ലഭിക്കുമോ എന്ന് കണ്ടറിയണം.

ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിന് വിജയം അനിവാര്യമാണ്. ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ പഞ്ചാബിന് സാധിക്കും. ശ്രേയസ് അയ്യരിന്റെ കീഴിൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്

ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞുകൊണ്ടിരിക്കും, അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും; വിജയ് സൂപ്പർ കൂൾ മനുഷ്യൻ എന്ന് മമിത

'നിലമ്പൂരിലേക്ക് തന്നെ ക്ഷണിച്ചില്ല'; പാർട്ടിയെ വെട്ടിലാക്കിയുള്ള ശശി തരൂരിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി

തകർപ്പൻ ഫ്രീകിക്ക് ​ഗോളുമായി മെസി, ക്ലബ് ലോകകപ്പിൽ എഫ്സി പോർട്ടോയ്ക്കെതിരെ ഇന്റർ മയാമിക്ക് ജയം, ചരിത്രമെഴുതി സൂപ്പർതാരം

എനിക്ക് ഇപ്പോഴും പ്രണയം തോന്നാറുണ്ട്, പ്രണയം ലൈംഗികതയെക്കുറിച്ചോ ആകർഷണത്തെക്കുറിച്ചോ മാത്രമല്ല : നീന ഗുപ്ത

പശ്ചിമേഷ്യയിലേക്ക് യുഎസ് കപ്പലുകള്‍ എത്തുന്നു; ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ നീക്കം; യുഎസ്, ഇസ്രയേല്‍ അനുകൂല വിദേശനയം മോദി തിരുത്തണമെന്ന് സിപിഎം

കോഹ്ലിയും രോഹിതും ഇല്ലാത്തതിനാൽ ആ മൂന്ന് താരങ്ങൾ‌ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ഇന്ത്യൻ ടീമിനെ കുറിച്ച് ഇർ‌ഫാൻ പത്താൻ

നാലാം തവണയും രക്ഷയില്ല; പരീക്ഷണത്തിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; ജീവനക്കാര്‍ സുരക്ഷിതര്‍; അപകടം നടന്നയിടത്തേക്ക് ജനങ്ങള്‍ കടന്നുചെല്ലാന്‍ ശ്രമിക്കരുതെന്ന് മസ്‌ക്

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും