2011-ന് ശേഷം എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ലോക കപ്പ് നേടാനാവാത്തത്?; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍

2011ലെ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യക്ക് മറ്റൊരു ലോകകപ്പ് നേടാനാവാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ ലോകകപ്പ് നഷ്ടങ്ങള്‍ക്ക് കാരണം ബോളിംഗ് നിരയുടെ ദൗര്‍ബല്യമാണെന്നാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍.

ഇന്ത്യ ശ്രദ്ധ നല്‍കേണ്ടത് ബോളിംഗിലാണ്. ഏതൊക്കെ ബോളര്‍മാര്‍ക്കാണ് അവസരം നല്‍കേണ്ടത് ബോളിംഗ് കൂട്ടുകെട്ട് എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് നേരത്തെ തീരുമാനിക്കണം. പിച്ചിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാവണം ഇത് തീരുമാനിക്കേണ്ടത്.

ഫ്ളാറ്റ് പിച്ചാവുമോയെന്നതാണ് പ്രധാന പ്രശ്നം. ഫ്ളാറ്റ് പിച്ചുകളില്‍ ഇന്ത്യയുടെ ബോളിംഗ് നിര വലിയ മികവ് കാട്ടുന്നില്ല. അവസാന ടി20 ലോകകപ്പില്‍ പാകിസ്ഥാനും ഇംഗ്ലണ്ടിനുമെതിരേ ഇന്ത്യ പ്രയാസപ്പെട്ടത് കണ്ടതാണ്. ഫ്ളാറ്റ് പിച്ചുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല

ഫ്ളാറ്റ് പിച്ചുകളില്‍ സവിശേഷമായ ബോളര്‍മാര്‍ അത്യാവശ്യമാണ്. ഇന്ത്യ അതിന് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. പേസര്‍മാര്‍ക്ക് അവരുടേതായ കഴിവുണ്ട്. അത് മനസിലാക്കി നായകന്‍ രോഹിത് ശര്‍മക്ക് ടീമിനെ മുന്നോട്ട് കൊണ്ടുപോവാനാവുമെന്നാണ് കരുതുന്നത്- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Latest Stories

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ട്രാവിസ് ഹെഡ്, ഇന്ത്യൻ താരങ്ങൾക്ക് ആർക്കുമില്ലാത്ത റെക്കോഡ് ഓസീസ് താരത്തിന്

സംസ്ഥാന നേതൃയോഗത്തിൽ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കി; രാജീവ് ചന്ദ്രശേഖർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ബിജെപിയിൽ പരാതി, ദേശീയ നേതൃത്വത്തെ അറിയിക്കും

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം; ഭരണഘടനയെ അട്ടിമറിക്കുന്നു; 'സോഷ്യലിസം, 'മതേതരം' എന്നീ വാക്കുകള്‍ മാറ്റാന്‍ അനുവദിക്കില്ല; ആര്‍എസ്എസിനെതിരെ സിപിഎം

‘അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകും’; ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ഡോണൾഡ് ട്രംപ്

ഐസിസിയുടെ വക എല്ലാ ടീമുകൾക്കും എട്ടിന്റെ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ മരിച്ചു, കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകളൊന്നും എടുത്തിരുന്നില്ല

'സൂംബ തെറ്റാണ്, പാടില്ലെന്നത് വിതണ്ഡാവാദം'; വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കാന്‍ പുറപ്പെടരുതെന്ന് എം എ ബേബി; അല്‍പവസ്ത്രം ധരിച്ചാണ് സൂംബയില്‍ കുട്ടികള്‍ പങ്കെടുക്കുന്നതെന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട്

IND VS ENG: ബുംറ വിക്കറ്റുകൾ നേടാതിരുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയാം, ആ കാരണം ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് തീർന്നേനെ: മുഹമ്മദ് കൈഫ്‌

നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

IND VS ENG: ഗംഭീർ മോനെ, ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ തീരുമാനമാകും: ആകാശ് ചോപ്ര