ആ താരം സ്വയം ലജ്ജിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ, ടീമിന് ബാധ്യത ആയി അവൻ മാറുന്നു: ഇർഫാൻ പത്താൻ

വിരാട് കോഹ്‌ലിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ടെസ്റ്റ് നമ്പറുകൾ, ഇപ്പോൾ നടക്കുന്ന പരമ്പര ഉൾപ്പെടെ ഒരു മികച്ച കളിക്കാരന് അനുയോജ്യമല്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു. അത്രയും അവസരങ്ങൾ ലഭിച്ചാൽ ഒരു യുവതാരം പോലും മികച്ച പ്രകടനം നടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മെൽബണിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി (ബിജിടി) 2024-25 നാലാം ടെസ്റ്റിൻ്റെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ 29 പന്തിൽ അഞ്ച് റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിലാണ് പുറത്തായത്. ഒടുവിൽ സന്ദർശകർ 155 റൺസിന് പുറത്തായി. 184 റൺസിന് കളി തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-2ന് പിന്നിലായി.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്‌ക്കിടെ കോഹ്‌ലിയുടെ മോശം ഫോമിനെക്കുറിച്ച് സംസാരിച്ച പത്താൻ, ഇന്ത്യൻ ക്രിക്കറ്റ് അവരുടെ ഏറ്റവും മികച്ച താരത്തിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു:

“ഇത് അഞ്ച് വർഷമായി. നിങ്ങൾ ഇത്രയും വലിയ കളിക്കാരനാണ്, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ നിങ്ങളുടെ ശരാശരി 28-ന് അടുത്താണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതുപോലെ ഒരു താരത്തെ എന്തിനാണ് ടീമിൽ നിലനിർത്തുന്നത്? ഇന്ത്യൻ ക്രിക്കറ്റ് അവരുടെ മികച്ച കളിക്കാരനിൽ നിന്ന് 28 ശരാശരി ആണോ അർഹിക്കുന്നത്? തീർച്ചയായും അല്ല, അവർ ഇതിലും മികച്ചത് അർഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

“2024 ഒക്‌ടോബർ മുതൽ അദ്ദേഹത്തിന് 21 ശരാശരി മാത്രമാണ് ഉള്ളത്. ഇന്ത്യൻ ടീമിന് അതിന് അർഹതയില്ല. ഒരു യുവ കളിക്കാരൻ പോലും നിങ്ങൾക്ക് ശരാശരി 21 നൽകും. വിരാടിൽ നിന്ന് ഇതിലും കൂടുതൽ നിങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കരിയർ ശരാശരി 50-ന് അടുത്താണെങ്കിൽ, ഇവ ലജ്ജിക്കേണ്ട സംഖ്യകളാണിതെന്നും പത്താൻ കൂട്ടിച്ചേർത്തു.

2020ൻ്റെ തുടക്കം മുതൽ 38 ടെസ്റ്റുകളിൽ നിന്ന് 31.32 ശരാശരിയിൽ 2005 റൺസാണ് വിരാട് കോഹ്‌ലി നേടിയത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അപരാജിത സെഞ്ച്വറി നേടിയിട്ടും തൻ്റെ അവസാന ഏഴ് ടെസ്റ്റുകളിൽ 21.67 ശരാശരിയിൽ 260 റൺസ് നേടിയാണ് വിരാട് കോഹ്‌ലി മോശമായത്. പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയതൊഴിച്ചാൽ പരമ്പരയിൽ വിരാട് തീർത്തും നിരാശപെടുത്തുകയാണ്.

Latest Stories

'പാകിസ്ഥാൻ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം, ചാരവൃത്തി നടത്തിയത് കൃത്യമായ പ്ലാനിങ്ങോടെ'; ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി പാകിസ്ഥാനിലെ സ്ഥിരം സന്ദർശക

പരാജയപ്പെടുമെന്ന് കരുതിയില്ല, എന്റെ സ്വപ്‌നമായിരുന്നു ആ സിനിമ.. ജീവിതത്തില്‍ അതൊരു വിജയമായാണ് ഞാന്‍ കാണുന്നത്: വിജയ് ദേവരകൊണ്ട

ഹൈദരാബാദിൽ വൻ തീപിടുത്തം; 17 മരണം, നിരവധി പേർ ചികിത്സയിൽ

ഡ്രൈഫ്രൂട്ട്സും നട്ട്സുമായി 160 ട്രക്കുകള്‍; അട്ടാരി- വാഗ അതിര്‍ത്തി തുറന്നു നല്‍കി ഇന്ത്യ; പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ താലിബാനുമായി അടുത്ത് കേന്ദ്ര സര്‍ക്കാര്‍

'നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്, ഇതൊരു പ്രസംഗ തന്ത്രം, വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്'; വീണ്ടും മലക്കം മറിഞ്ഞ് ജി സുധാകരൻ

ബ്രസീലിലെ സൂക്ഷ്മ ഹരിതവിപ്ലവം – ലോക ഭക്ഷ്യ പുരസ്കാരം ഡോ. മരിയാഞ്ചല ഹംഗ്രിയക്ക്

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പിൻവലിച്ച് സർക്കാർ, ബറ്റാലിയൻ എഡിജിപിയായി തുടരും

MESSI VS RONALDO: അവൻ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചു, ക്രിസ്റ്റ്യാനോയുമായിട്ടുള്ള പോരിനെക്കുറിച്ച് ലയണൽ മെസി പറയുന്നത് ഇങ്ങനെ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും

ഷഹബാസ് കൊലപാതക കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം, ബാലാവകാശ കമ്മീഷന് കത്ത് നൽകി

'ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ