മോനെ സഞ്ജു, നിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ആകും, ആ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ: മുരളി കാർത്തിക്

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും സംഹാരതാണ്ഡവമായിരുന്നു ദുബായിൽ കണ്ടത്. അഭിഷേക് 39 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 74 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ശുഭ്മൻ ഗിൽ 28 പന്തിൽ 8 ഫോർ ഉൾപ്പടെ 47 റൺസും നേടി. തിലക്ക് വർമ്മ (30*) ഹാർദിക്‌ പാണ്ട്യ (7*) എന്നിവർ ചേർന്ന് മത്സരം അവസാനിപ്പിച്ചു.

സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷൻ മാറ്റിയത് കൊണ്ടാണെന്നും ഇനി അഞ്ചാം നമ്പറിൽ കളിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നും പറഞ്ഞിട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്.

മുരളി കാർത്തിക് പറയുന്നത് ഇങ്ങനെ:

“സഞ്ജു ഇനിയും മുന്നോട്ട് കളിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾക്ക് ലഭിക്കുന്ന റോൾ അഞ്ചാമനായി ആണെങ്കിൽ, സഞ്ജു ഇപ്പോൾ അതിനായി തയ്യാറെടുക്കേണ്ടതുണ്ട്. അതോ മൂന്നാം സ്ഥാനത്ത് സഞ്ജുവിന് ഒരു സ്ഥാനം സൃഷ്ടിക്കാൻ ശ്രമിച്ച് മറ്റുള്ളവരെ അവരുടെ സ്ഥാനത്ത് നിന്ന് മാറ്റണോ? അവൻ നിങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട ആളാണെങ്കിൽ, അവനെ മൂന്നാം നമ്പറിലേക്ക് മാറ്റുമോ, അതിനനുസരിച്ച് മറ്റുള്ളവർ അവരുടെ ഗെയിം ക്രമീകരിക്കുമോ? അതോ ടീമിൽ തന്റെ സ്ഥാനം നിലനിർത്താൻ അവൻ തന്റെ ഗെയിം ക്രമീകരിക്കുമോ? സഞ്ജു വളരെ ക്ലാസിക്കായ ഒരു കളിക്കാരനായതിനാൽ അദ്ദേഹത്തിന് സഹായം നൽകാൻ ആരെയെങ്കിലും തയ്യാറാവണം” മുരളി കാർത്തിക് പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”