'അവന് ആ ഒരു എല്ല് ഇല്ല'; മായങ്ക് അഗര്‍വാളിനെ കുറിച്ച് ആകാശ് ചോപ്ര

കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നിലവിലെ പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാളിനെ പുകഴ്ത്തി ആകാശ് ചോപ്ര. മായങ്ക് തനിക്ക് ഏറെ ഇഷ്ടമുള്ള താരമാണെന്നും വ്യത്യസ്തമായ ശൈലിയിലുള്ള പ്രകടനമാണ് അവന്റേതെന്നും ചോപ്ര പറഞ്ഞു.

“എന്റെ ഇഷ്ട താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അവന്റെ ശരീരത്തില്‍ സെല്‍ഫിഷ് ആയ എല്ല് ഇല്ലെന്നാണ് തോന്നുന്നത്. എപ്പോഴും ടീമിനു വേണ്ടി കളിക്കുന്നവനാണവന്‍. ഡല്‍ഹിക്കെതിരേ പതിയെ ആണവന്‍ തുടങ്ങിയത്. സ്വയം വലിയ സമ്മര്‍ദ്ദം അവന്‍ വരുത്തിവെച്ചില്ല. എന്നാല്‍ ടീമിന് തുടരെ വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലും അവന്‍ ഷോട്ട് തിരഞ്ഞെടുപ്പും എതിര്‍ ബോളര്‍മാരെ നേരിട്ടതും വളരെ കൃത്യമായിരുന്നു.”

“വ്യത്യസ്തമായ ശൈലിയുള്ള കളിക്കാരനാണ് മായങ്ക്. ഗ്രൗണ്ട് ഷോട്ടുകളാണ് അവന്റെ സവിശേഷത. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഫ്രണ്ട് ഫൂട്ടിലാണ് അവന്‍ പന്തുകള്‍ അടിച്ച് പറത്തുന്നത്. റബാഡയുടെ ഷോര്‍ട്ട് ബോളില്‍ അവന്‍ നേടിയ സിക്‌സ് വളരെ മികച്ചതായിരുന്നു” ആകാശ് ചോപ്ര പറഞ്ഞു.

മത്സരത്തില്‍ 58 ബോളില്‍ എട്ടു ബൗണ്ടറികളും സിക്‌സറുമടക്കം പുറത്താകാതെ 99 റണ്‍സാണ് മായങ്ക് നേടിയത്. ഐ.പി.എല്ലിലെ നായക അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി മായങ്ക് മാറി. മലയാളി താരം സഞ്ജു വി സാംസണ്‍ ആണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 119 റണ്‍സാണ് സഞ്ജുവിന്റെ റെക്കോഡ്.

Latest Stories

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്