LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച് വെച്ച താരം നിർണായകമായ മത്സരത്തിൽ ടീമിന്റെ രക്ഷകനായി മാറും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റ് പറ്റി. 5 പന്തിൽ നിന്നായി ഒരു ഫോർ അടക്കം 7 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന.

താരത്തിന്റെ മോശമായ പ്രകടനത്തിൽ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. സീസൺ തുടങ്ങിയിട്ട് ചെന്നൈക്കെതിരെ നടന്ന ഒരു മത്സരത്തിൽ മാത്രമാണ് പന്തിനു തിളങ്ങാൻ സാധിച്ചത്. ബാക്കി 10 മത്സരങ്ങളിലും താരം ഫ്ലോപ്പായിരുന്നു.

സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്. പവർപ്ളേ അവസാനിക്കുമ്പോൾ 69 റൺസാണ് ലക്‌നൗ ഓപ്പണർമാരായ മിച്ചൽ മാർഷും, എയ്‌ഡൻ മാര്ക്ക്രവും അടിച്ചെടുത്തത്.

മിച്ചൽ മാർഷ് 39 പന്തിൽ 6 ഫോറും 4 സിക്‌സും അടക്കം 65 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ എയ്‌ഡൻ മാര്ക്ക്രം 28 പന്തിൽ 4 ഫോറും 3 സിക്‌സും അടക്കം 50 റൺസാണ് താരം നേടിയത്. നിലവിൽ ലക്‌നൗ സൂപ്പർ ജയൻറ്സ് പ്ലെഓഫ് സാധ്യത പൂർണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ പ്ലെ ഓഫ് സാധ്യത നിലനിർത്താം. സൺ റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിൽ നിന്ന് പുറത്തായിരുന്നു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു