ലക്നൗ ഗുജറാത്ത് മത്സരം പുരോഗമിക്കവെ കോഹ്‌ലിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ; നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുത്ത് ആരാധകർ

വിരാട് കോഹ്‌ലിയുടെ ആർസിബിയും കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ ഏറ്റുമുട്ടിയ അവസാന മത്സരം എല്ലാ അർത്ഥത്തിലും ഈ ടൂർണമെന്റിലെ ആവേശകരമായ പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുന്നത് ആയിരുന്നു. മത്സരശേഷം കോഹ്‌ലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലൊക്കെ വലിയ ചർച്ചക്ക് കാരണമായിരുന്നു. ആ മത്സരത്തിലുണ്ടായ വിവാദങ്ങളുടെ പേരിൽ കോഹ്ലി, ഗംഭീർ ലക്നൗ താരം നവീൻ തുടങ്ങിയവർക്ക് പിഴ കിട്ടിയിരുന്നു.

എന്നാൽ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും മറ്റും പരസ്പരം ഒളിയമ്പേയുന്നത് ഇവർ തുടർന്നു. ഇപ്പോൾ നടക്കുന്ന ലക്നൗ ഗുജറാത്ത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ഗംഭീര തുടക്കമാണ് സാഹ- ഗിൽ സഖ്യം നൽകിയത്. ഇതിൽ സാഹ ആയിരുന്നു കൂടുതൽ ആക്രമണകാരി. ലക്നൗ ബോളറുമാരെ എല്ലാം തലങ്ങും വിലങ്ങും പ്രഹരിച്ചു സാഹ അര്ധ സെഞ്ച്വറി നേടി. സീനിയർ താരം സാഹയെ അഭിനന്ദിച്ചുകൊണ്ട് കോഹ്ലി ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. താരം 32 പന്തിൽ 69 റൺസ് നേടി നിൽക്കുന്ന സമയത്താണ് എന്തൊരു മികച്ച താരം ആണെന്ന് പറഞ്ഞ് കോഹ്‌ലിയുടെ സ്റ്റോറി എത്തിയത്. ഒടുവിൽ 43 പന്തിൽ 81 റൺസ് നേടിയാണ് താരം മടങ്ങിയത്.

എതിരാളികൾ ലക്നൗ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ സന്തോഷം കൂടും. മുമ്പും ഇതുപോലെ എതിരാളികൾ ആയിട്ടുള്ള പല താരങ്ങളുടെയും നേട്ടത്തിൽ കോഹ്ലി ഇങ്ങനെ സ്റ്റോറി ഇട്ടും കണ്ടിട്ടില്ല. ധോണിയെ അദ്ദേഹം ഇതുപോലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും