ജയം അര്‍ഹിച്ചത് കിവീസ്, വില്യംസിനോട് എനിക്ക് സങ്കടമുണ്ട്: കോഹ്ലി

ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ത്രില്ലര്‍ വിജയം നേടിയെങ്കില്‍ അതില്‍ അമിതമായി ആഹ്ലാദിക്കാന്‍ വിരാട് കോഹ്ലിയെന്ന നായകന്‍ തയ്യാറല്ല. മൂന്നാം ടി20യില്‍ ജയം അര്‍ഹിച്ചത് ന്യൂസിലന്‍ഡ് ആയിരുന്നെന്ന് മത്സരശേഷം കോഹ്ലി തുറന്ന് പറയുന്നു.

“വില്യംസണിന്റെ ഇന്നിംഗ്സ് കണ്ട് കോച്ചിനോട് ഞാന്‍ പറഞ്ഞിരുന്നു, അവര്‍ കളി ഫിനിഷ് ചെയ്യാന്‍ അര്‍ഹരാണെന്ന്. കാരണം വില്യംസണ്‍ മുമ്പില്‍ നിന്ന് നയിക്കുകയായിരുന്നു. വില്യംസണിന്റെ കാര്യത്തില്‍ എനിക്ക് സങ്കടമുണ്ട്. ഇതുപോലൊരു ഇന്നിംഗ്സ് കളിച്ചിട്ടും ജയിക്കാനാവുന്നില്ലെങ്കില്‍, ആ വേദന എന്താണെന്ന് എനിക്കറിയാം” കോഹ്ലി പറഞ്ഞു.

അതേസമയം ആദ്യ മൂന്ന് ട്വന്റി20യിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് പരിഗണന നല്‍കുമെന്നും കോഹ്ലി വ്യക്തമാക്കി.

“പരമ്പര 5-0ന് പരമ്പര ജയിക്കാനാണ് ശ്രമിക്കുക. വാഷിംഗ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവരെ പോലെ കളിക്കാര്‍ പുറത്തിരിക്കുന്നുണ്ട്. കളിക്കാനിറങ്ങാന്‍ അവരും അര്‍ഹരാണ്. ഇനിയുള്ള രണ്ട് കളികളും ജയിക്കുകയാണ് ലക്ഷ്യം” കോഹ്ലി പറഞ്ഞു.

ഇനി പരമ്പരയില്‍ അവശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഇതാദ്യമായാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി20 പരമ്പര നേടുന്നത്.

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍