'പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം വിഷമിപ്പിക്കുന്നത്'; തുറന്നടിച്ച് കപില്‍ദേവ്

പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവ്. പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണമെന്നും എന്നാല്‍ അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണെന്നും കപില്‍ പറഞ്ഞു.

“പുതുതലമുറയിലെ ഫാസ്റ്റ് ബോളര്‍മാരുടെ പ്രകടനം കാണുമ്പോള്‍ സന്തോഷം തോന്നാറില്ല. പേസിനേക്കാള്‍ പ്രധാനം സ്വിംഗിനാണെന്നു കഴിഞ്ഞ ഐ.പി.എല്ലില്‍ ബോളര്‍മാര്‍ തിരിച്ചറിഞ്ഞു. 120 കിമി വേഗത്തില്‍ മാത്രം ബോള്‍ ചെയ്യുന്ന സന്ദീപ് ശര്‍മയെ നേരിടാന്‍ ബുദ്ധിമുട്ട് നേരിട്ടത് അദ്ദേഹം പന്ത് നന്നായി സ്വിംഗ് ചെയ്യിച്ചതിനാല്‍ ആണ്.”

“പേസല്ല, സ്വിംഗാണ് പ്രധാനമെന്നു ഫാസ്റ്റ് ബോളര്‍മാര്‍ മനസ്സിലാക്കണം. അവര്‍ അതു പഠിക്കാന്‍ ശ്രമിക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഈ ഐ.പി.എല്ലില്‍ എന്റെ ഹീറോ ടി.നടരാജനായിരുന്നു. ഒട്ടും ഭയമില്ലാതെയായിരുന്നു അവന്‍ ബോള്‍ ചെയ്തത്. മാത്രമല്ല നടരാജന്‍ ഒരുപാട് യോര്‍ക്കറുകളും എറിഞ്ഞു.”

IPL 2020: Sandeep Sharma Lavishes Praise On T Natarajan For His Brilliance In Death Overs

“പന്ത് എങ്ങനെ സ്വിംഗ് ചെയ്യിക്കാമെന്നു അറിയില്ലെങ്കില്‍ വേരിയേഷനുകള്‍ക്കു വേണ്ടി ശ്രമിക്കുന്നത് അബദ്ധമാണ്. സ്വിംഗ് ബോളിംഗെന്ന കല തിരിച്ചുവരണം. സ്വിംഗ് ചെയ്യിക്കാന്‍ അറിയില്ലെങ്കില്‍ മറ്റെല്ലാം വെറുതെയാണ്” കപില്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍