അതിന് മാത്രമായി ഞങ്ങളുടെ ടീം മീറ്റിംഗിൽ കുറച്ച് സമയം മാറ്റിവെച്ചു, ഫലമോ... വലിയ വെളിപ്പെടുത്തലുമായി കുൽദീപ്

കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഇന്ത്യൻ ഇടങ്കയ്യൻ കൈത്തണ്ട സ്പിന്നർ കുൽദീപ് യാദവ് വിശേഷിപ്പിച്ചു, അദ്ദേഹത്തിന്റെ ഫോം കണക്കിലെടുക്കുമ്പോൾ, എങ്ങനെ പുറത്താക്കാം എന്നതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി

വലംകൈയ്യൻ ബാറ്റർ ഷനക കഴിഞ്ഞ കുറച്ച് സീസണുകളിൽ വൈറ്റ് ബോള് ക്രിക്കറ്റിൽ ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി ഇന്ത്യക്ക് എതിരെ മികച്ച പ്രകടനം നടത്തുന്ന താരത്തെ പുറത്താക്കാൻ പദ്ധതി ഇട്ടെന്ന് കുൽദീപ് പറഞ്ഞു.

ദസുൻ ഷനകയുടെ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്, കാരണം അദ്ദേഹം പരമ്പരയിൽ വളരെ നന്നായി ബാറ്റ് ചെയ്യുന്നതിനാൽ മികച്ച ഫോമിൽ ആയിരുന്നു. ടീമിന്റെ വീക്ഷണകോണിൽ അത് വളരെ പ്രധാനപ്പെട്ട വിക്കറ്റായിരുന്നു.

“അദ്ദേഹത്തെ പുറത്താക്കാനുള്ള തന്ത്രങ്ങൾ ടീം മീറ്റിംഗിൽ ചർച്ച ചെയ്തിരുന്നു. അതിൽ പ്രധാനമായിട്ടും പല കാര്യങ്ങളും ചർച്ച ആയി. എന്തായാലും അദ്ദേഹത്തെ വീഴ്ത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറയാതിരിക്കാൻ സാധിക്കില്ല”

Latest Stories

രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി