ജയ്‌സ്വാളെ മോനെ നീ ഒരു കില്ലാഡി തന്നെ, ഷൊഹൈബ് ബഷീറിനെ എയറിൽ കയറ്റിയ ചെക്കൻ ഇന്ന് നടന്നുകയറിയത് ചരിത്രത്തിലേക്ക്; റെക്കോഡുകൾ ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. സുനിൽ ഗവാസ്‌കറും ചേതേശ്വര് പൂജാരയും സംയുക്തമായി 11 ടെസ്റ്റുകളിൽ നാഴികക്കല്ലിലെത്തിയ ഈ അഭിമാന റെക്കോർഡ് താരം ഇന്നത്തെ തകർപ്പൻ ഇന്നിങ്‌സോടെ സ്വന്തമാക്കി. തൻ്റെ കരിയറിലെ ഒമ്പതാം ടെസ്റ്റ് മത്സരത്തിലൂടെയാണ് താരം ഈ അഭിമാന നേട്ടത്തിലേക്ക് എത്തിയത്. ലോക ക്രിക്കറ്റ് ആകെ മൊത്തം പരിഗണിക്കുകയാണെങ്കിൽ 7 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിൽ എത്തിയ ബ്രാഡ്മാൻ ഒന്നാം സ്ഥാനത്ത് ഇരിക്കുകയാണ്.

ഹെർബർട്ട് സട്ട്‌ക്ലിഫ്, എവർട്ടൺ വീക്ക്‌സ്, ജോർജ്ജ് ഹെഡ്‌ലി എന്നിവർക്കൊപ്പമാണ് ജയ്‌സ്വാൾ ഈ നാഴികക്കല്ലിലെത്തിയത്. ഈ താരങ്ങളെല്ലാം ഏറെ നാളുകളായി ലിസ്റ്റിൽ മറ്റാരും വരാതെ ഇരുന്നപ്പോൾ അതിലേക്ക് ഒരു ഇന്ത്യൻ താരം തന്നെ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ടെസ്റ്റ് ക്രിക്കറ്റിലെ ജയ്‌സ്വാളിൻ്റെ 16-ാം ഇന്നിംഗ്‌സാണിത്. അങ്ങനെ നോക്കിയാൽ ഇടംകൈയ്യൻ യുവതാരം അന്താരാഷ്ട്ര തലത്തിൽ റെഡ്-ബോൾ ക്രിക്കറ്റിൽ 1000 റൺസ് എന്ന നാഴികക്കല്ലിലേക്ക് എത്താൻ ഏറ്റവും കുറവ് ഇന്നിംഗ്സ് എടുത്ത ആറാമത്തെ താരാമം. 14 ഇന്നിംഗ്‌സുകളിൽ ഫോർമാറ്റിൽ 1000 റൺസ് പിന്നിട്ട വിനോദ് കാംബ്ലിയാണ് ഇന്ത്യക്കാരുടെ ലിസ്റ്റിൽ ഒന്നാമത്.

18 ഇന്നിംഗ്‌സുകളിൽ മാത്രം ഈ നേട്ടം കൈവരിച്ച ചേതേശ്വർ പൂജാരയെ ജയ്‌സ്വാൾ ഇന്ന് മറികടന്നു. ഇന്ത്യൻ മറുപടിയിൽ ഇംഗ്ലീഷ് ബോളർമാർ തകർത്തെറിഞ്ഞ ജയ്‌സ്വാൾ 58 പന്തിൽ 57 റൺ എടുത്താണ് മടങ്ങിയത്. ഇന്നിങ്സിൽ 5 ബൗണ്ടറിയും 3 സിക്‌സും ഉൾപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയ്‌ക്കെതിരായി ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 218 റൺസിന് ഓൾഔട്ട് ആയി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെ സ്പിൻ മാന്ത്രികതയാണ് ഇംഗ്ലണ്ടിനെ തകർത്തത്. അശ്വൻ നാല് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ സാക്ക് ക്രോളി മാത്രമാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Latest Stories

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്