'വരുന്ന അഞ്ച് മാസത്തിനിടയ്ക്ക് അത് സംഭവിച്ചിരിക്കും'; ബാബറിന്റെ കാര്യത്തില്‍ വമ്പന്‍ പ്രവചനവുമായി ബാസിത് അലി

2023 ലോകകപ്പിന്റെയും 2024 ടി20 ലോകകപ്പിന്റെയും ഗ്രൂപ്പ് ഘട്ടങ്ങളില്‍ പുറത്തായതിന് ശേഷം പാകിസ്ഥാന്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പാകിസ്ഥാന്‍ ബംഗ്ലാദേശിന് ആതിഥേയത്വം വഹിക്കും. ഐസിസി ഔട്ടിംഗുകളില്‍ ബാബര്‍ അസം സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ടീമിന്റെ നയകലല്ലാത്തതിനാല്‍ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബാസിത് അലി ബാബറോട് അഭ്യര്‍ത്ഥിച്ചു.

2023 ലോകകപ്പില്‍ വെറും 320 റണ്‍സ് നേടിയ ബാബര്‍ ബാറ്റില്‍ ശരാശരി ഫോം പ്രദര്‍ശിപ്പിച്ചു. 2024ലെ ടി20 ലോകകപ്പില്‍ വെറും 122 റണ്‍സാണ് താരത്തിന് നേടാനായത്. ബാബറില്‍ നിന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച ബാസിത് താരം വരുന്ന അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുമെന്ന് പ്രവചിച്ചു. ടെസ്റ്റില്‍ പാകിസ്ഥാനെ നയിക്കുന്നത് ഷാന്‍ മസൂദാണ്.

വരാനിരിക്കുന്ന അഞ്ച് മാസത്തിനുള്ളില്‍ ബാബര്‍ അസം അഞ്ച് സെഞ്ച്വറികള്‍ നേടും. കെയ്ന്‍ വില്യംസണെയായാലും ജോ റൂട്ടിനെയായാലും, മുന്‍നിര ബാറ്റര്‍മാരെ പിന്തള്ളാന്‍ ബാബറിന് മികച്ച അവസരമുണ്ട്.

ഇത് വളരെ എളുപ്പമുള്ള അവസരമാണ്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അയാളില്‍ നിന്ന് മാറി. ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ നിന്ന് ഒഴിവാക്കി റണ്‍സ് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബാബര്‍ ചെയ്യേണ്ടത്- ബാസിത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”