ന്യൂസിലാന്‍ഡിനെതിരെ രോഹിത് വരുത്തിയ ഒരേയൊരു പിഴവ്; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും നേടിയത്. ബോളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കിവികളെ വെറും 108 ല്‍ ഒതുക്കിയ ഇന്ത്യ രോഹിത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കരുത്തില്‍ അനായാസം ജയം നേടുകയും ചെയ്തു. ഇപ്പോഴിത മത്സരത്തില്‍ രോഹിത് വരുത്തിയ ഒരേയൊരു പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ ഒരേയൊരു പിഴവ് മാത്രമേ വരുത്തിയിട്ടുള്ളൂ. ബാറ്റിംഗിനിടെ ബോള്‍ പാഡില്‍ പതിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ എല്‍ബിഡബ്യുവിനായി അപ്പീല്‍ ചെയ്തു. ഡിആര്‍എസ് എടുക്കാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അതെടുത്തില്ല. ഇതു മാത്രമായിരുന്നു രോഹിത് വരുത്തിയ ഒരേയൊരു പിഴവ്.

ഇതൊഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണ നിയന്ത്രണത്തിലായാണ് രോഹിത് കാണപ്പെട്ടത്. അതിശയിപ്പിക്കുന്ന ചില ഷോട്ടുകള്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ കണ്ടു. ഓഫ് സൈഡിലേക്കും ലെഗ് സൈഡിലേക്കുമെല്ലാം മനോഹരമായ ഷോട്ടുകളാണ് രോഹിത് കളിച്ചത്.

രോഹിത് ശര്‍മയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് നിങ്ങള്‍ ഒരുപാട് ആശങ്കപ്പെടേണ്ടതില്ലെന്നു ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസില്‍ ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണ് രോഹിത് ഈ മല്‍സരത്തില്‍ നേടിയിരിക്കുന്നത്. അതു ശരിയായ സമയത്തു തന്നെ വരികയും ചെയ്തു- പത്താന്‍ നിരീക്ഷിച്ചു.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ