IPL 2025: ഇത്തവണ എങ്കിലും ഈ സാല കപ്പ് നമ്മൾ പൊക്കുമോ, മിസ്റ്റർ നാഗിന്റെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി കോഹ്‌ലി; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം പതിപ്പിൽ ഇതുവരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആധിപത്യം പുലർത്തുന്നുണ്ട്. പതിനെട്ട് വർഷമായി വിരാട് കോഹ്‌ലി ആർസിബി ടീമിന്റെ ഭാഗമാണ്. മുൻ ആർ‌സി‌ബി നായകന്റെ സാന്നിധ്യം ഫ്രാഞ്ചൈസിക്ക് ഈ കാലഘത്തിൽ കൊടുത്ത ഊർജം അത്രത്തോളം വലുതായിരുന്നു എന്ന് പറയാം.

വൈറ്റ്-ബോൾ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (2011), ടി 20 ലോകകപ്പ് (2024), ചാമ്പ്യൻസ് ട്രോഫി (2025) എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ അദ്ദേഹം കാത്തിരിക്കുന്നത് ആർസിബി ഏറെ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്രോഫി നേടി കൊടുക്കാനാണ്. ഐ‌പി‌എൽ ട്രോഫി നേടാത്തതിന് വിരാട് കോഹ്‌ലിയും ആർ‌സി‌ബിയും പലപ്പോഴും സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകൾ നേരിടുന്നു.

2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ എത്തിയെങ്കിലും അവർക്ക് അവിടെ ട്രോഫി നേടാനായില്ല. ഈ കാലഘട്ടത്തിൽ എല്ലാം ബാറ്റിംഗ് ഡിപ്പാർട്ടമെന്റ് മികച്ചത് ആയിരുന്നെങ്കിൽ പോലും ബോളിങ് ടീമിനെ പലപ്പോഴും തളർത്തിയിട്ടുണ്ട്. ഐ‌പി‌എല്ലിന്റെ എല്ലാ പതിപ്പുകളിലും ഒരു ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരൻ വിരാട് കോഹ്‌ലി മാത്രമാണ് എന്നൊരു റെക്കോഡും അദ്ദേഹം കൈവശം വെക്കുന്നുണ്ട്. ഉദ്ഘാടന ഐ‌പി‌എൽ മെഗാ ലേലത്തിൽ വിരാടിനെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിന് അവസരം ലഭിച്ചിരുന്നു, പക്ഷേ അവർ അത് ഉപേക്ഷിച്ചു, ബാക്കിയുള്ളത് ചരിത്രം ആണെന്ന് പറയാം. ആർ‌സി‌ബിയുടെ കിരീട വരൾച്ച ഇത്തവണ അവസാനിപ്പിക്കാൻ കോഹ്‌ലി ശ്രമിക്കുമ്പോൾ താരത്തിന്റെ മികച്ച ഫോമും ടീമിനെ സഹായിക്കുന്ന ഘടകമാണ്.

എന്തായാലും കോഹ്‌ലി അടുത്തിടെ ആർ‌സി‌ബിയുടെ പോഡ്‌കാസ്റ്റിൽ മിസ്റ്റർ നാഗ്‌സിനൊപ്പം പ്രത്യക്ഷപ്പെട്ട് ആർ‌സി‌ബിയുടെ ഐ‌പി‌എൽ വിജയ സാധ്യതകളെക്കുറിച്ച് അഭിപ്രായം നൽകി. “ഞങ്ങളുടെ കാര്യം നോക്കൂ, ഇത് ഒരിക്കലും സുരക്ഷിതമല്ല; നിങ്ങൾക്ക് വിശ്വസിക്കാം, പക്ഷേ അത് ഒരിക്കലും സുരക്ഷിതമല്ല,” മിസ്റ്റർ നാഗ്‌സിന്റെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട് കോഹ്‌ലി പറഞ്ഞു.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്