IPL 2025: ഞങ്ങളുടെ ബ്രഹ്മാസ്ത്രം ആ താരമാണ്, അവൻ എതിരാളികളുടെ പേടി സ്വപ്നമാണ്, പക്ഷെ....: മഹേല ജയവര്‍ധനെ

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം. ഐപിഎൽ എൽ ക്ലാസിക്കോ എന്നാണ് ആരാധകർ ഈ മത്സരത്തിന്റെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസാണ് അവസാന സ്ഥാനത്ത് നിന്നത്.

മുംബൈ ഇന്ത്യൻസിന്റെ ബ്രഹ്മാസ്ത്രമാണ് പേസ് ബോളർ ജസ്പ്രീത് ബുംറ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിക്ക് ശേഷം പരിക്ക് പറ്റി താരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായിരുന്നു. ഐപിഎലിലെ ആദ്യ മത്സരങ്ങൾ ബുംറയ്ക്ക് നഷ്ടമാകും. താരത്തിന്റെ ഹെൽത്ത് അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് മുംബൈ പരിശീലകൻ മഹേല ജയവര്‍ധനെ.

മഹേല ജയവര്‍ധനെ പറയുന്നത് ഇങ്ങനെ:

“ജസ്പ്രീത് ബുംറ എന്‍സിഎയില്‍ ഉണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ ഫീഡ്ബാക്ക് ഞങ്ങള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു. ദൈനംദിന അടിസ്ഥാനത്തില്‍ പുരോഗതിയുണ്ട്” മഹേല ജയവര്‍ധനെ പറഞ്ഞു.

മഹേല ജയവര്‍ധനെ തുടർന്നു:

” നമുക്ക് കാത്തിരിക്കേണ്ടി വരികയോ അല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തേണ്ടി വരികയോ ചെയ്തേക്കും. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. കുറച്ച് കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുകയും കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. സീസണിന്റെ ആദ്യഘട്ടം പരീക്ഷണങ്ങൾ ചെയ്യാന്‍ ടീമിന് അവസരമുണ്ട്” മഹേല ജയവര്‍ധനെ പറഞ്ഞു.

Latest Stories

വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഞാൻ ഇപ്പോഴും എന്റെ 100% അല്ല, ആരോഗ്യപരമായി എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളുണ്ട്: വിരാട് കോഹ്ലി

തൂക്കി ചുവന്ന കരങ്ങളോടെ; ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി; വിരമിച്ച ഇതിഹാസം ഐപിഎൽ ഭരിക്കുന്നു എന്ന് ആരാധകർ

'നെയ്മറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള യോഗ്യത നേടാൻ ഇനിയും രണ്ട് മാസം സമയമുണ്ട്, അതിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കണം'; തുറന്ന് പറഞ്ഞ് ബ്രസീൽ പരിശീലകൻ

റിങ്കു സിംഗിനെ കൊണ്ട് ഒരു ഉപകാരവുമില്ല, പണ്ട് ഒരിക്കൽ അഞ്ച് സിക്സ് അടിച്ചത് മാത്രമാണ് അവന്റെ നേട്ടം: കെ ശ്രീകാന്ത്

കോഹ്ലിയുടെയും രോഹിതിന്റെയും മുഖത്ത് നോക്കി നോ പറയാൻ ചങ്കൂറ്റമുള്ള ഒരേ ഒരാളാണ് ഗംഭീർ: മുനാഫ് പട്ടേൽ

'ഞങ്ങൾ വിജയിച്ചതിന് കാരണം എം എസ് ധോണി, അദ്ദേഹമാണ് നൂറിന് നിർദേശങ്ങൾ നൽകിയത്'; വെളിപ്പെടുത്തലുമായി ചെന്നൈ പരിശീലകൻ

ബലാല്‍സംഗം ചെയ്ത പ്രതി പിന്നീട് പെണ്‍കുട്ടിയെ വിവാഹം ചെയ്താലും കേസില്‍ നിന്നു മോചിതനാകില്ലെന്നു ഡല്‍ഹി ഹൈക്കോടതി; ജാമ്യം ലഭിക്കാന്‍ വേണ്ടി വിവാഹം നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കോടതി

മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതിയില്‍ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോര്‍ഡ്; ജാതി, വര്‍ഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല