IPL 2025: എന്നെ ട്രോളുന്നവന്മാരുടെ ശ്രദ്ധയ്ക്ക്, ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ ബാറ്റിംഗിന് ഇറങ്ങാതെയിരുന്നത്: റിഷഭ് പന്ത്

ഇന്നലെ നടന്ന ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്‌നൗ സൂപ്പർ ജയൻസ്റ്റിന് നാല് റൺസിന്റെ വിജയം. ഇതോടെ അടുപ്പിച്ച് രണ്ട് മത്സരങ്ങൾ പന്തിന്റെ കീഴിൽ വിജയിക്കാൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി മിച്ചൽ മാർഷ് (81) നിക്കോളാസ് പുരാൻ (87*) എന്നിവരുടെ ബലത്തിലാണ് ലക്‌നൗ കൂറ്റൻ സ്‌കോറിൽ എത്തിയത്.

ഇന്നലെ നടന്ന മത്സരത്തിൽ ആരാധകർ ഉറ്റു നോക്കിയത് നാളുകൾ ഏറെയായി ഫോം ഔട്ട് ആയി നിന്നിരുന്ന ലക്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനം കാണാനായിരുന്നു. എന്നാൽ അദ്ദേഹം ബാറ്റ് ചെയ്യ്തിരുന്നില്ല. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിഷഭ് പന്ത്.

റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:

” കൊൽക്കത്തയുടെ സ്പിന്നർമാരെ പരി​ഗണിച്ച് ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താനാണ് ടീം ശ്രമിച്ചത്. പവർപ്ലേയ്ക്ക് ശേഷമാണ് ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കാണെന്ന് മനസിലായത്. മത്സരം കടുത്തതാകുമെന്ന് അപ്പോൾ തന്നെ മനസിലായി. എങ്കിലും നിലവിലുണ്ടായിരുന്ന പ്ലാൻ തന്നെയാണ് മത്സരത്തിൽ പ്രയോ​ഗിച്ചത്. കൊൽക്കത്തയുടെ ബാറ്റിങ്ങിൽ ഇടയ്ക്ക് വിക്കറ്റുകൾ വീണതാണ് മത്സരം ലഖ്നൗവിന് അനുകൂലമാക്കിയത്. ഒരു ടീമിന്റെ പ്ലാനുകൾ ചിലപ്പോൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും. ഇന്നത്തെ പ്ലാനുകൾ വിജയിച്ചതിൽ സന്തോഷമുണ്ട്” റിഷഭ് പന്ത് പറഞ്ഞു.

238 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ആൻജിൻക്യ രഹാനെ (61) വെങ്കിടേഷ് ഐയ്യർ (45) റിങ്കു സിങ് (35*) എന്നിവർ മികച്ച പ്രകടനം നടത്തി. എന്നാൽ കൊൽക്കത്തയ്ക്ക് 234 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാനം വരെ നീണ്ടു നിന്ന പോരാട്ടത്തിലാണ് ലക്‌നൗ വിജയത്തിലെത്തിയത്.

Latest Stories

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീഷാഫലം പ്രസിദ്ധീകരിച്ചു, തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്ന് മന്ത്രി