IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചിട്ടും പ്ലേഓഫ് കടക്കാതെ ഏറെക്കുറെ പുറത്താകുന്ന അവസ്ഥയിലാണ്. അവര്‍ 11 മത്സരങ്ങള്‍ കളിച്ചു, 4-ല്‍ വിജയം ഉറപ്പിച്ചപ്പോള്‍ 7-ലും തോറ്റു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ അവര്‍ എതിരാളികളെ തോല്‍പ്പിച്ചാല്‍ അവര്‍ 14 പോയിന്റിലെത്തും. അത് പ്ലേഓഫില്‍ ഒരു സ്ഥാനം അവര്‍ക്ക് ഉറപ്പുനല്‍കുന്നില്ല.

ബെംഗളൂരു ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ പരാജയമാണ് ഗ്ലെന്‍ മാക്‌സ്വെല്‍. ഒരു സീസണ്‍ ഒഴികെ അദ്ദേഹം ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. പഞ്ചാബ് കിംഗ്‌സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു മികച്ച സീസണ്‍. അല്ലാത്തപക്ഷം, ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരുടെ കൂട്ടത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോശം തുടക്കത്തിന് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം 17-ാം സീസണിലെ കുറച്ച് ഗെയിമുകളില്‍നിന്ന് സ്വയം ഓഴിവായി. എന്നിരുന്നാലും, പിന്നീട് പ്ലെയിംഗ് ഇലവനിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഏറ്റവും പുതിയ കളിയില്‍, അമിതമായി ആക്രമണോത്സുകനാകാന്‍ ശ്രമിച്ച അദ്ദേഹം 3 പന്തില്‍ 4 റണ്‍സ് മാത്രം നേടി പുറത്തായി.

അതിനിടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനെന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ ഓസീസ് ഓള്‍റൗണ്ടറിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. ‘ഗ്ലെന്‍ മാക്സ്വെല്‍… ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അമിതമായി വിലയിരുത്തപ്പെട്ട കളിക്കാരനാണ് അദ്ദേഹം,’ പാര്‍ഥിവ് എക്സില്‍ എഴുതി.

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി