അവനെ കൈവിട്ട അടുത്തുനിന്ന് ആര്‍.സി.ബിയ്ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങി; വിലയിരുത്തലുമായി മൈക്കല്‍ വോണ്‍

ഐപിഎല്ലില്‍ യഥാര്‍ത്ഥത്തില്‍ ആര്‍സിബിയ്ക്ക് പിഴയ്ക്കുന്നത് എവിടെയെന്ന് ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ആര്‍സിബിയുടെ മധ്യനിരയില്‍ മികച്ച പവര്‍ ഹിറ്റര്‍മാരില്ലെന്നും ഇതാണ് അവര്‍ക്കു തിരിച്ചടിയാകുന്നതെന്നും വോന്‍ ചൂണ്ടിക്കാട്ടി.

ബാറ്റിംഗില്‍ ടോപ്പ് ത്രീയിലാണ് ആര്‍സിബിയുടെ കരുത്ത്. യുസ്വേന്ദ്ര ചഹലിനെ ആര്‍സിബി ഒഴിവാക്കിയത് ശരിയായില്ലെന്നു ഞാന്‍ കരുതുന്നു. ചഹലിനെ ആര്‍സിബി നിലനിര്‍ത്തേണ്ടതായിരുന്നു. ചഹലിനെ ഒഴിവാക്കി പകരം വനിന്ദു ഹസരംഗയ്ക്കു വേണ്ടി ഒരുപാട് പണം ചെലവഴിച്ചതും ശരിയാണെന്നു കരുതുന്നില്ല.

പകരം ചഹലിനെ ടീമില്‍ നിലനിര്‍ത്തി ഹസരംഗയ്ക്കു വേണ്ടി ഇറക്കിയ പണം കൊണ്ട് വമ്പനടിക്കാരനായ ഒന്നോ, രണ്ടോ ബാറ്ററെ ടീമിലെത്തിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ അവരെ കളിപ്പിക്കാം. ഏഴാം നമ്പറില്‍ ദിനേശ് കാര്‍ത്തിക്കിനെയും ബാറ്റിംഗിനു നിയോഗിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ വളരെ മികച്ച ടീമായി ആര്‍സിബി മാറുമായിരുന്നു- മൈക്കല്‍ വോണ്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ ഇന്നലെ നടന്ന മല്‍സരത്തില്‍ 21 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. ബാറ്റിംഗ് നിര നിറംമങ്ങിയതാണ് ആര്‍സിബിക്കു വിനയായത്. കോഹ്‌ലി, ഫാഫ് ഡുപ്ലെസി, മാക്‌സ്‌വെല്‍ എന്നിവര്‍ തിളങ്ങിയാല്‍ മാത്രമാണ് നിലവില്‍ ആര്‍സിബിയ്ക്ക് രക്ഷ.

Latest Stories

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ