Ipl

താരങ്ങളായി ധോണിയും രഹാനെയും, ആദ്യ മത്സരം തൂക്കി ശ്രേയസും പിള്ളേരും

ഐപിഎല്‍ 15ാം സീസണിലെ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിനാണ് ശ്രേയസ് അയ്യരുടെ കെകെആര്‍ പരാജയപ്പെടുത്തിയത്. സീനിയര്‍ താരം അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍.

34 ബോള്‍ നേരിട്ട രഹാനെ അറ് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 44 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 16, ശ്രേയസ് അയ്യര്‍ 20*, നിതീഷ് റാണ 21, സാം ബില്ലിങ്‌സ് 25,  ഷെല്‍ഡണ്‍ ജാക്‌സണ്‍ 3* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ഡെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചെല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ബ്രാവോ ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള ലസിത് മലിംഗയ്ക്ക് ഒപ്പമെത്തി (170).

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 131 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയാണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍.

38 ബോള്‍ നേരിട്ട ധോണി ഒരു സിക്‌സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടില്‍ 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നായകന്‍ രവീന്ദ്ര ജഡേജ 26* റണ്‍സെടുത്തു. റുതുരാജ് ഗെയ്ക്വാദ് 0, ഡെവന്‍ കോണ്‍വേ 3, റോബിന്‍ ഉത്തപ്പ 28, അമ്പാട്ടി റായുഡു 15, ശിവം ദുബെ 3, എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കെകെആറിനായി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴത്തി.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്