ഐ.പി.എല്‍ വേദിയില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ പാക് താരങ്ങള്‍; നൈസായി 'മറച്ച്' ഗാംഗുലി

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി യുഎഇ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ഒപ്പം ഐ.പി.എല്‍ വേദിയില്‍ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു. ഗാംഗുലി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലെ ഒരു “മറച്ചുവെയ്ക്കലാണ്” ചിത്രത്തെ സംസാരത്തിന് വിഷയമാക്കിയിരിക്കുന്നത്.

ഐ.പി.എല്ലിനു വേദിയാകുന്ന മൂന്നു മൈതാനങ്ങളില്‍ ഒന്നായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ഗാംഗുലിയും സംഘവും ഗ്രൗണ്ടില്‍ ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍, പിന്നിലായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ വലിയ കട്ടൗട്ട് കാണാം. ഈ കട്ടൗട്ടിലെ മുഖങ്ങള്‍ തിരിച്ചറിയാത്ത വിധം മങ്ങല്‍ വരുത്തിയാണ് ഗാംഗുലി ചിത്രം പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/CFH901CgyZT/?utm_source=ig_web_copy_link

13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ പൂര്‍ണസജ്ജമായിരിക്കുകയാണ്. സ്‌റ്റേഡിയം പൂര്‍ണമായും സന്ദര്‍ശിച്ച ഗാംഗുലിയും സംഘവും ഒരുക്കത്തില്‍ മതിപ്പ് പ്രകടിപ്പിച്ചു. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബി.സി.സി.ഐ ജോയന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹികള്‍ എന്നിവരും ഗാംഗുലിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കഠിന പരിശീലനത്തിലാണ് താരങ്ങള്‍. 19- നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം.

Latest Stories

കറിമസാലകളില്‍ മായം; എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം; സിംഗപ്പൂരും ഹോങ് കോങും ഇന്ത്യന്‍ കറിമസാലകള്‍ തിരിച്ചയച്ചു; നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്

മോദിയ്ക്ക് തോല്‍ക്കുമെന്ന് ഭയം; ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; ഭരണഘടന മാറ്റാന്‍ ബിജെപി ലക്ഷ്യമിടുന്നു: രേവന്ത് റെഡ്ഡി

അദ്ദേഹം ഒരു സൂപ്പർസ്റ്റാറല്ല, കാരണം അദ്ദേഹത്തിൻ്റെ പ്രകടനങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ സംസാരിക്കാറില്ല: ഐപിഎല്ലിലെ ഏറ്റവും അണ്ടർ റേറ്റഡ് താരം അയാളെന്ന് ഹർഭജൻ സിംഗ്

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍, രണ്‍ബിര്‍ മുതല്‍ തമന്ന വരെ കേസില്‍ കുടങ്ങി സൂപ്പര്‍ താരങ്ങളും!

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു