ഐ.പി.എല്‍ 2020; ടോസ് വിജയം ബാംഗ്ലൂരിന്, യൂണിവേഴ്‌സ് ബോസ് ഇന്നിറങ്ങും

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിനെ തന്നെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇടം നേടി. മുജീബുര്‍ റഹ്മാന് പകരം മുരുകന്‍ അശ്വിനും പരുക്കേറ്റ മന്ദീപ് സിംഗിന് പകരം ദീപക് ഹൂഡയും കളിക്കും.

ഐ.പി.എല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പൂരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല. മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഷമി അടക്കമുള്ള ബോളിംഗ് നിര സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നില്ല.

IPL 2020 Live: RCB vs KXIP Playing 11, Dream11 Team Prediction Today Match, Players List, Squad, Toss, Live Cricket Score Online

പഞ്ചാബിനായി ഈ സീസണില്‍ ഇതുവരെ കളത്തിലിറങ്ങാതിരുന്ന യൂണിവേഴ്‌സ് ബോസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങുന്നത് പഞ്ചാബിന്‍റെ അത്മവിശ്വാസം കൂട്ടും. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ കൂടിയെത്തുന്നതോടെ ബാംഗ്ലൂര്‍ ബോളര്‍മാരെ അടിച്ചൊതുക്കാന്‍ പഞ്ചാബിന് അനായാസം കഴിഞ്ഞേക്കും.

മുന്‍ സീസണില്‍ നിന്നും വ്യത്യസ്തമായി മികച്ച ഫോമിലാണ് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ മികവു കാട്ടുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ടീമിനായി മിന്നുംഫോമിലാണ്. കോഹ് ലിയും ഡിവില്ലിയേഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബോളിംഗ് നിരയും പതിവില്‍ നിന്ന് വ്യത്യസ്തമായി മികവ് കാട്ടുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട് ബാംഗ്ലൂര്‍.

കളിക്കണക്കു നോക്കിയാല്‍ 25 തവണ ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13- ലും ജയം പഞ്ചാബിനായിരുന്നു. 12 കളികളില്‍ ബാംഗ്ലൂര്‍ ജയിച്ചു. ഈ സീസണിലെ ആദ്യ മത്സരത്തില്‍  ബാംഗ്ലൂരിനെ പഞ്ചാബ് 97 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഷാര്‍ജയില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍. കളിച്ച ഏഴ് കളിയില്‍ ആറിലും തോറ്റ പഞ്ചാബിന് ഇനിയും തോറ്റാല്‍ പ്ലേ ഓഫ് സാദ്ധ്യതകള്‍ അവസാനിക്കും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്