ഡിവില്ലിയേഴ്‌സിനെ എന്തുകൊണ്ട് ആറാമനായി ഇറക്കി?; പാളിയ ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോഹ്‌ലി

ഐ.പി.എല്‍ 13ാം സീസണില്‍ പഞ്ചാബിനോട് രണ്ടാമത്തെ തോല്‍വി വഴങ്ങിയതിന്റെ മനോവിഷമത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സും ആരാധകരും. പഞ്ചാബ് ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് നേടിയ വിജയങ്ങളില്‍ രണ്ടും ബാഗ്ലൂരിനോടാണ് എന്നതും റോയല്‍ ചലഞ്ചേഴ്‌സിന്റെ പരാജയ ഭാരം ഇരട്ടിയാക്കുന്നു. മികച്ച ഫോമിലായിരുന്ന എബി ഡിവില്ലിയേഴ്‌സിനെ ആറാമതായി ഇറക്കിയതാണ് ബാംഗ്ലൂരിന്റെ തോല്‍വിയ്ക്ക് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇപ്പോഴിതാ ഡിവില്ലിയേവ്‌സിനെ ആറാമതായി ഇറക്കിയതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നായകന്‍ വിരാട് കോഹ്‌ലി.

പഞ്ചാബിന്റെ ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതിനായിരുന്നു ഈ പരീക്ഷണമെന്ന് മത്സരശേഷം കോഹ്‌ലി പറഞ്ഞു. “ലെഫ്റ്റ് ഹാന്‍ഡ് റൈറ്റ് ഹാന്‍ഡ് കോമ്പിനേഷനെ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ടീമില്‍ നടന്നിരുന്നു. പഞ്ചാബിന് രണ്ടു ലെഗ് സ്പിന്നര്‍മാരുണ്ട്. അതുകൊണ്ടായിരുന്നു ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്. ചിലപ്പോള്‍ കാര്യങ്ങള്‍ ശരിയാകില്ല” കോഹ്‌ലി പറഞ്ഞു.

അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് ബാംഗ്ലൂര്‍ തോറ്റത്. 16ാം ഓവറില്‍ ഇറങ്ങിയ ഡിവില്ലിയേഴ്‌സിന് അഞ്ച് പന്തുകളില്‍ നിന്നു വെറും രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. 18ാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി ഡിവില്ലിയേഴ്‌സ് പുറത്താവുകയായിരുന്നു.


ഷാര്‍ജയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡിവില്ലിയേഴ്‌സ 33 പന്തില്‍ 73 റണ്‍സടിച്ച പുറത്താകാതെ നിന്നിരുന്നു. ആ സാഹചര്യത്തില്‍ ഡിവില്ലിയേഴ്‌സിനെ ആറാമനാക്കി ഇറക്കിയ ബാംഗ്ലൂരിന്റെ തന്ത്രത്തോട് ആരാധകര്‍ക്ക് യോജിക്കാനായിട്ടില്ല. ഷാര്‍ജയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനെ പഞ്ചാബ് ബോളിംഗ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു. അവസാന ഓവറിലെ മോറിസിന്റെയും ഉഡാനയും വമ്പനടികളാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 171 ല്‍ എത്തിച്ചത്.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ