'ധോണി എടുത്ത ഏറ്റവും മോശം തീരുമാനം'; വിമര്‍ശിച്ച് ജമൈക്കന്‍ താരം

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോല്‍വി വഴങ്ങിയതില്‍ നായകന്‍ എം.എസ് ധോണിയെ വിമര്‍ശിച്ച് ജമൈക്കന്‍ സ്റ്റാര്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. അവസാന ഓവര്‍ എറിയാന്‍ ധോണി ജഡേജയെ പന്തേല്‍പ്പിച്ചത് വലിയ മണ്ടെത്തരമായെന്നാണ് ബ്ലേക്ക് പറഞ്ഞത്.

ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ബ്ലേക്ക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക്ക് വീഡിയോയില്‍ വ്യക്തമാക്കി. “വളരെ മോശം തീരുമാനമായിരുന്നു ഇത്. എം.എസ് ധോണി. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നു.”” ബ്ലേക്ക് പറഞ്ഞു. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് കൂടിയായ ബ്രാവോയ്ക്ക് ഒരു ഓവര്‍ കൂടി ഉണ്ടായിരുന്നു. മൂന്നു ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി ശ്രേയസ് അയ്യരുടെ വിക്കറ്റും ബ്രാവോ നേടിയിരുന്നു. എന്നിട്ടും എന്തിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട്, എംഎസ് ധോണി പന്ത് ജഡേജയ്ക്ക് കൈമാറിയതെന്ന് ബ്ലേക്ക് ചോദിച്ചു.

ബ്രാവോയ്ക്കു പരിക്കേറ്റതിനാലാണ് അവസാന ഓവര്‍ ജഡേജയെ പന്തേല്‍പിക്കേണ്ടി വന്നതെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്. “ബാവോ ആരോഗ്യവാനായിരുന്നില്ല. അദ്ദേഹം പുറത്തുപോയി. ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഓപ്ഷനുകള്‍ കരണ്‍ ശര്‍മ്മ, ജഡേജ എന്നിവരായിരുന്നു, അതിനാല്‍ ഞാന്‍ ജഡേജയ്ക്ക് പന്ത് നല്‍കി” ധോണി പറഞ്ഞു.

17 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ ജഡേജയെ 3 സിക്‌സിനു പറത്തി അക്‌സര്‍ പട്ടേലാണ് (5 പന്തുകളില്‍ 21 റണ്‍സ്) ഡല്‍ഹിക്കു ജയമൊരുക്കിയത്. മത്സരത്തില്‍ ധവാന്‍ ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറിയും നേടിയിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്