ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 നാളെ; പാണ്ഡ്യ സഹോദരങ്ങള്‍ക്ക് ഒപ്പം രവീന്ദ്ര ജഡേജയും ടീമില്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍ നടക്കും. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. മഴ മത്സരം തടസപ്പെടുത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്ത്യ.ഓസ്ട്രേലിയ ഏകദിനമാണ് മൊഹാലിയില്‍ അവസാനം നടന്ന രാജ്യാന്തര മത്സരം.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോക കപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുക. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ തുടരും.

മധ്യനിരയിലാണ് ഇന്ത്യ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുക. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സ്ഥിരതയില്ലാതെ കളിക്കുന്ന പന്തിന് നിര്‍ണായകമാണ് ഈ പരമ്പര. മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലെത്തും.

ഏകദിന ലോക കപ്പിന് ശേഷം ആദ്യമായിട്ടാണ് പാണ്ഡ്യ ഇന്ത്യന്‍ ജെഴ്‌സി അണിയുന്നത്. ജഡേജയും ക്രുനാലും വിന്‍ഡീസില്‍ കളിച്ചിരുന്നു. വാംഷിംങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും പുറത്തെടുക്കുന്ന മികച്ച ഫോം ജഡേജയ്ക്ക് ഗുണം ചെയ്യും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു.

ഇന്ത്യയുടെ സാദ്ധ്യതാ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍