IND vs PAK: ഓരോവര്‍ ആറ് ബോള്‍, ഇന്ത്യ പാകിസ്ഥാന് എറിഞ്ഞ് കൊടുത്തത് 11 ബോള്‍!

ചാമ്പ്യന്‍സ് ട്രോഫിയിലെ ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ ബാറ്റ് ചെയ്യുന്നു. താളം തെറ്റിയ ഇന്ത്യന്‍ ബോളിംഗ് ആണ് ആ ഓവറില്‍ കാണാനായത്. ഇന്ത്യന്‍ ബോളിംഗ് ആക്രമണം തുറന്ന മുഹമ്മദ് ഷമി ആദ്യ ഓവറില്‍ അഞ്ച് വൈഡ് ബോളാണ് എറിഞ്ഞത് (0 Wd 0 Wd Wd 0 1 0 Wd Wd 0). 11 ബോള്‍ എറിഞ്ഞാണ് ഷമി ആദ്യ ഓവര്‍ പൂര്‍ത്തിയാക്കിയത്. അതേസമയം തന്റെ രണ്ടാം ഓവറില്‍ ഷമി ശക്തമായി തിരിച്ചെത്തി.

മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ പാക് നായകന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ഈ വര്‍ഷം ഇരുടീമും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്. അവസാനം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ടി20 ലോകകപ്പിലായിരുന്നു അത്.

മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിച്ച അതേ ടീമുമായി ഇന്ത്യ ഇറങ്ങുമ്പോള്‍, പാകിസ്ഥാന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഫഖര്‍ പുറത്തായപ്പോള്‍ ഇമാം ഉള്‍ ഹഖ് ടീമിലിടം പിടിച്ചു.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ , ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

 പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (w/c), സല്‍മാന്‍ ആഘ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Latest Stories

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ