IND VS ENG: "അടുത്ത മത്സരത്തിൽ ഞാൻ ടീമിലുണ്ടാകുമോ എന്ന് അറിയില്ല"; ഇത്രയൊക്കെ ചെയ്തിട്ടും അവ​ഗണനയോ?

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മുഹമ്മദ് സിറാജിനൊപ്പം ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയ ആകാശ് ദീപിന് ‘ക്രിക്കറ്റിന്റെ ഹോം’ ആയ ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ താൻ ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല. ജസ്പ്രീത് ബുംറയ്ക്ക് തന്റെ ജോലിഭാരം നിയന്ത്രിക്കാൻ വിശ്രമം നൽകിയതിനെത്തുടർന്നാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ആകാശ് ഇടം നേടിയത്.

ബുംറയുടെ അഭാവത്തിൽ, ആദ്യ ഇന്നിംഗ്‌സിൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തി ആകാശ് മികച്ച പ്രകടനം കാഴ്ചവച്ചു. മുഹമ്മദ് സിറാജിനൊപ്പം ശാന്തമായ പ്രതലത്തിൽ പന്തെറിഞ്ഞപ്പോൾ പുതിയ പന്തിൽ അദ്ദേഹം നാശം വിതച്ചു. ഓപ്പണർ ബെൻ ഡക്കറ്റിനെ അഞ്ച് പന്തിൽ പുറത്താക്കി, അടുത്ത പന്തിൽ, ഒല്ലി പോപ്പിനെ ഗോൾഡൻ ഡക്കായി.

മൂന്നാം ദിവസം, ഹാരി ബ്രൂക്കിന്റെ (158) പ്രതിരോധം തകർത്ത്, ജാമി സ്മിത്തിനൊപ്പം (184*) ഇംഗ്ലീഷ് സെൻസേഷൻ ഉണ്ടാക്കിയ 303 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ആകാശ് തകർത്തു. തുടർന്ന് ഒരു എവേ സ്വിംഗർ എറിഞ്ഞ് ക്രിസ് വോക്‌സിന്റെ ക്രീസിലെ സമയം 5 (17) ൽ അവസാനിപ്പിച്ച്, 4/88 എന്ന നിലയിൽ ഫിനിഷ് ചെയ്തു. അദ്ദേഹത്തിന്റെ വീരോചിത പ്രകടനങ്ങളും ലോർഡ്‌സിൽ ബുംറയുടെ തിരിച്ചുവരവും സ്ഥിരീകരിച്ചിട്ടും, ലോർഡ്‌സിൽ ബോൾ ചെയ്യാനാകുമോ എന്ന ആകാശിന്റെ പ്രതീക്ഷ അനിശ്ചിതത്വത്തിലാണ്.

“ഈ ടെസ്റ്റ് ടെസ്റ്റ് തീരാൻ ഇനി രണ്ട് ദിവസമേ സമയം ഉള്ളു. അത് ജയിക്കുക എന്നതാണ് പ്രത്യേകത. അതിനാൽ, മൂന്നാമത്തെ മത്സരത്തെക്കുറിച്ച് ഞാൻ ഒട്ടും ചിന്തിക്കുന്നില്ല. ഈ രണ്ട് ദിനവും ഞാൻ 100 ശതമാനവും ടീമിന് നൽകും. അതിനുശേഷം, ഞാൻ അടുത്ത മത്സരത്തിൽ കളിക്കുന്ന കാര്യം ചിന്തിക്കും. അടുത്ത മത്സരത്തിൽ ഞാൻ കളിക്കണോ വേണ്ടയോ എന്ന് ടീം തീരുമാനിക്കും. ഞാൻ കളിക്കുമോ എന്ന് എനിക്കറിയില്ല. ടീം ഈ തീരുമാനം എടുക്കുന്നു. കളിയുടെ ഒരു ദിവസം മുമ്പേ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യം അറിയാം” ആകാശ് ദീപ് പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”