സെഞ്ച്വറിയോടെ നയിച്ച് നായകന്‍; സിഡ്‌നിയില്‍ ഐ.പി.എല്‍ കളിച്ച് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി. 124 ബോള്‍ നേരിട്ട ഫിഞ്ച് 114 റണ്‍സെടുത്തു. രണ്ട് സിക്‌സും 9 ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ പ്രകടനം. 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ്.

ഐ.പി.എല്ലിലെ ക്ഷീണം സിഡ്‌നിയില്‍ തീര്‍ക്കുന്ന സ്മിത്തിനെയാണ് മത്സരത്തില്‍ കാണാനാകുന്നത്. 36 ബോളില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട സ്മിത്ത് 47 ബോളില്‍ 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 2 സിക്സും 7 ഫോറും അടങ്ങുന്നതാണ് സ്മിത്തിന്‍റെ പ്രകടനം. 7 റണ്‍സുമായി സ്മിത്തിനൊപ്പം മാക്സ്വെല്ലാണ് ക്രീസില്‍.

76 ബോള്‍ നേരിട്ട വാര്‍ണര്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 69 റണ്‍സ് നേടി. ഫിഞ്ച്-വാര്‍ണര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 156 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. നേരിട്ട ആദ്യ ബോളില്‍ തന്നെ മാര്‍ക്കസ് സ്‌റ്റോയിനിസ് രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി. സ്‌റ്റോയിനിസിനെ ചഹല്‍ മടക്കിയപ്പോള്‍ വാര്‍ണറെ ഷമിയും ഫിഞ്ചിനെ ബുംറയും മടക്കി.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി

ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്

Latest Stories

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍