കോഹ്ലി പണി മേടിക്കും ഇത് ചെയ്തില്ലെങ്കിൽ, രണ്ടക്കം കടക്കില്ല; കോഹ്‌ലിക്ക് ഉപദേശവുമായി ആകാശ് ചോപ്ര

വിരാട് കോഹ്‌ലി നാഥാൻ ലിയോൺ പോരാട്ടം ഈ ബോർഡർ ഗവാസ്‌ക്കർ പോരാട്ടത്തിൽ ഏറ്റവും ആവേശം സമ്മാനിക്കാൻ പോകുന്ന പോരാട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും വിരാടിന്റെ ബാറ്റിംഗിലെ രണ്ട് പോരായ്മകൾ സഞ്ജയ് ബംഗാർ ഇപ്പോൾ എടുത്ത് പറയുകയാണ്. ഇത് അയാൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നും പറഞ്ഞു.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഓസ്‌ട്രേലിയയുമായി കൊമ്പുകോർക്കും, ഫെബ്രുവരി 9 ന് നാഗ്പൂരിൽ ആദ്യ മത്സരം ആരംഭിക്കും. കോഹ്‌ലി ആതിഥേയരുടെ ഏറ്റവും വലിയ ബാറ്റിംഗ് ശക്തിയാകുമെന്ന് വിശ്വസിക്കുന്നു എങ്കിലും ലിയോൺ അയാൾക്ക് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക എന്നുറപ്പാണ്.

‘ഗെയിം പ്ലാൻ’ എന്ന സ്റ്റാർ സ്‌പോർട്‌സിന്റെ ഒരു ചർച്ചയ്‌ക്കിടെ, ഓസ്‌ട്രേലിയൻ ഓഫ് സ്‌പിന്നറെ നേരിടാൻ വിരാട് കോഹ്‌ലി എങ്ങനെ തയ്യാറാകും എന്നതിനെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് ബംഗറിനോട് ചോദിച്ചു, അതിന് അദ്ദേഹം മറുപടി പറഞ്ഞു:

“വിരാട് കോഹ്‌ലി രണ്ട് കാര്യങ്ങൾ ചെയ്യുന്നില്ല, അതുകൊണ്ടാണ് നഥാൻ ലിയോണിനെതിരെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഒന്ന്, അയാൾ ക്രീസിന് പുറത്തേക്ക് ഇറങ്ങി അവനെ ആക്രമിക്കുന്നില്ല, പിന്നെ സ്വീപ് ഷോട്ടുകളും കളിക്കുന്നില്ല ”

ലിയോണിന്റെ ഭീഷണി നിർവീര്യമാക്കാൻ കോഹ്‌ലിക്ക് കൂടുതൽ തവണ ട്രാക്ക് വിട്ട് ഇറങ്ങേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരം പറയുന്നു

“അപ്പോൾ നഥാൻ ലിയോണിനെതിരെ അവൻ എങ്ങനെ റൺസ് സ്കോർ ചെയ്യും? അതിനാൽ അയാൾക്ക് തന്റെ സമീപനം ചെറുതായി മാറ്റേണ്ടി വരും. ഈ സീസണിൽ നമ്മൾ ഇതിനകം കണ്ടു, അവനശൈലി മാറ്റി ഇല്ലെങ്കിൽ പണി മേടിക്കും.”

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍