അവന്‍ ഈ തലമുറയിലെ ഏറ്റവും മികച്ച താരമാകും; യുവതാരത്തെ കുറിച്ച് വമ്പന്‍ പ്രവചനവുമായി യുവരാജ്

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ച് വമ്പന്‍ പ്രവചനവുമായി ഇതിഹാസ ഓള്‍റൗണ്ടര്‍ യുവ്രാജ് സിംഗ്. ഗില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി മാറുമെന്നും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഏറെ റണ്‍സ് നേടുമെന്നും യുവരാജ് പറഞ്ഞു.

ഈ തലമുറയിലെ ഏറ്റവും മികച്ച താരമാകാനുള്ള കഴിവ് 24കാരനായ ശുഭ്മാന്‍ ഗില്ലിനുണ്ട്. ഏറെ കഠിനാധ്വാനം ചെയ്യുന്ന താരമാണ് ഗില്‍. 19- 20 വയസ് പ്രായമുള്ളപ്പോഴേ ഗില്ലിന്റെ സമീപനം അത്തരത്തിലായിരുന്നു. ആ പ്രായത്തിലുള്ള ഒരു താരം വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ നാലുമടങ്ങ് ഗില്‍ കഠിനാധ്വാനം ചെയ്യുന്നത് കണ്ടിട്ടുണ്ട്.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമായി മാറാന്‍ ശുഭ്മാന്‍ ഗില്ലിനാകും. ഓസ്‌ട്രേലിയയിലേക്കുള്ള ആദ്യ പര്യടനത്തില്‍ മികച്ച ബാറ്റിംഗ് ഗില്‍ പുറത്തെടുത്തിരുന്നു. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും റണ്‍സേറെ നേടാന്‍ ഗില്ലിനാകും- യുവ്രാജ് പറഞ്ഞു.

നിലവില്‍ മികച്ച ഫോമിലാണ് ഗില്‍ ബാറ്റു വീശുന്നത്. ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 75.50 ശരാശരിയില്‍ താരം 302 റണ്‍സ് നേടി. അതിന് ശേഷം ഓസീസിനെതിരെ രണ്ട് ഏകദിനങ്ങളില്‍നിന്ന് 89 ശരാശരിയില്‍ ഗില്‍ 178 റണ്‍സും അടിച്ചുകൂട്ടിയിരുന്നു. വരുന്ന ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന വ്യക്തിഗത പ്രകടനങ്ങളിലൊന്ന് ഗില്ലിന്റേതാണ്.

Latest Stories

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്

'പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയും'; സിന്ധൂ നദീജല കരാര്‍ ഇന്ത്യ ഇനി ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

‘ഹൃദയപൂർവം’ മോഹൻലാൽ എത്തുന്നു; റിലീസ് തീയതി എന്നെത്തുമെന്ന് പുതിയ റിപ്പോർട്ട്

'ഇന്ത്യയുടെ ദേശീയ പതാക കാവിയാക്കണം, കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെ'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് എൻ ശിവരാജൻ

ഇറാന്‍ ആണവപരീക്ഷണം നടത്തി?; യുദ്ധത്തിനിടയിലെ ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ആണവപരീക്ഷണത്തിന്റെ ബാക്കിപത്രം

കോടികൾ കൊയ്ത് 'കുബേര'; ബോക്സ് ഓഫീസിൽ കത്തിക്കയറി ധനുഷ് ചിത്രം !

'തരൂർ ലക്ഷ്‌മണ രേഖ ലംഘിക്കരുത്‌, ലംഘിച്ചാൽ നടപടി'; ശശി തരൂരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

അന്ന് ഞങ്ങൾ നല്ല ചെറുപ്പക്കാർ, ഇമേജിനെ ബാധിക്കുമെന്ന തോന്നൽ വന്നതുകൊണ്ട് ആ വേഷം വേണ്ടെന്ന് വച്ചു: ലാൽ