Ipl

അയാള്‍ ആരെയും വേദനിപ്പിക്കാന്‍ പഠിച്ചിട്ടില്ല, ചിരിക്കാന്‍ മാത്രമേ അയാള്‍ക്കറിയൂ

ബേസില്‍ ജെയിംസ്

100 സ്‌ട്രൈക്ക് റേറ്റിന് മുകളില്‍ കളിക്കാന്‍ അറിയില്ലെന്ന വിമര്‍ശനശരങ്ങളുടെ നടുവിലായിരുന്നു വില്ലി ഇതുവരെ. പതിനാലു കോടിയെന്ന ഭീമന്‍ തുകക്ക് റിറ്റൈന്‍ ചെയ്യപ്പെട്ട നായകന്റെ ഇതുപോലൊരു പതനം ഏവരെയും തളര്‍ത്തിയിരുന്നു. മുംബൈക്കെതിരെ പ്രിയം ഗാര്‍ഗിന് വേണ്ടി തന്റെ പ്രിയപ്പെട്ട ഓപ്പണിങ് പൊസിഷന്‍ ഒഴിഞ്ഞു കൊടുത്തു ഫിനിഷര്‍ റോളിലേക്കിറങ്ങി തന്റെ ഊഴം കാത്തിരുന്നു വില്ലി. ഗാര്‍ഗും, തൃപാതിയും പൂരനും തീമഴയായി മുംബൈക്ക് മേല്‍ ചാഞ്ഞിറങ്ങിയപ്പോള്‍ മുംബൈ കത്തിയമര്‍ന്നു.

പതിനേഴു ഓവറില്‍ നിന്ന് 173 റണ്‍സ് എന്ന സുരക്ഷിത സ്ഥാനത്തു. അവസാന മൂന്ന് ഓവറുകളില്‍ ഹൈദരാബാദ് ഒരു സ്‌ഫോടനം അവരുടെ നായകനില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. തന്റെ വില്ലോയില്‍ നിന്ന് ഉതിര്‍ന്നിറങ്ങാന്‍ പോകുന്ന അശനിപാതത്തില്‍ വെന്തു നീറാന്‍ പോകുന്ന പുകള്‍പെറ്റ മുംബൈ നിരയുടെ ദുരവസ്ഥ വില്ലിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നി മാഞ്ഞു പോയി. ഈ പാപങ്ങള്‍ ഞാനേതു ലോര്‍ഡ്‌സിലെ ഗ്രൗണ്ടില്‍ തുഴഞ്ഞാലാണ് മാറുക.. അയാളുടെ മനമുരുകി, കണ്ഠമിടറി. കണ്ണുകള്‍ മെല്ലെ അടച്ചു തുറന്നു.. സര്‍വ്വനാശം വിതക്കാന്‍ വെമ്പി നിന്നിരുന്ന മിഴിയിണകളില്‍ അലിവിന്റെ ആര്‍ദ്ര നനവ് പൊടിഞ്ഞു..

രമന്‍ദീപ് എറിഞ്ഞ ആദ്യ ബോള്‍ കവറിലേക്ക് ഒന്ന് മുട്ടിയിട്ടതിന് ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു.. മുംബൈ നിരയില്‍ അത്ഭുതം കലര്‍ന്നു.. ഒടുവിലൊരാള്‍, മനസ്സില്‍ നന്മയുടെ കണിക വറ്റാത്തൊരാള്‍..സിംഗിളുകളും, ഡോട്ടുകളും കൊണ്ടയാള്‍ മുംബൈയുടെ മുറിവൊപ്പി..

210 ന് മുകളിലേക്ക് കുതിച്ചു പാഞ്ഞിരുന്ന ഹൈദരാബാദ് ടോട്ടല്‍ 193 ല്‍ ഒതുക്കിയതിന് ശേഷം തന്റെ വില്ലോ മെല്ലെ താഴ്ത്തി ആരാധന നിറഞ്ഞ കണ്ണുകളുമായി തന്നെ നോക്കി നില്‍ക്കുന്ന മുംബൈ കളിക്കാരുടെ നടുവിലൂടെ അയാള്‍ തലയുയര്‍ത്തി തിരികെ നടന്നു.. അയാള്‍ ആരെയും വേദനിപ്പിക്കാന്‍ പഠിച്ചിട്ടില്ല, ചിരിക്കാന്‍ മാത്രമേ അയാള്‍ക്കറിയൂ.. കെയിന്‍ വില്യംസണ്‍..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ദുൽഖർ നിർമ്മിക്കുന്ന ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ടീസർ അപ്ഡേറ്റ് പുറത്ത്, റിലീസിന് ഒരുങ്ങി നസ്ലിൻ ചിത്രം

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നു; വിയ്യൂരിൽ ഏകാന്ത തടവ്, ഭക്ഷണത്തിന് പോലും പുറത്തിറങ്ങാൻ അനുവദിക്കില്ല

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ, പിരിഞ്ഞു പോകുന്നവർക്കുള്ള ആനൂകൂല്യവും കൂട്ടി

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

'ഇത് രാജ്യസ്നേഹമല്ല, സ്വന്തം രാജ്യത്തെ സ്നേഹിക്കൂ'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍