ടോപ്പ് ഫോര്‍ ടീമുകളെ പ്രവചിച്ച് ഗെയ്ല്‍; ആര്‍.സി.ബി ഇല്ല, ഞെട്ടലില്‍ ആരാധകര്‍

ഐപിഎല്‍ 16ാം സീസണില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാദ്ധ്യതയുള്ള ടീമുകളെ പ്രവചിച്ചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. തന്റെ രണ്ടു മുന്‍ ഫ്രാഞ്ചൈസികളായ ആര്‍സിബിയെയും പഞ്ചാബ് കിംഗ്‌സിനെയും ഗെയ്ല്‍ തഴഞ്ഞുവെന്നതാണ് കൗതുകരമായ കാര്യം.

നിലവിലെ ചാമ്പ്യന്മാരായ ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ തവണ പ്ലേഓഫ് വരെയെത്തിയ കെഎല്‍ രാഹുല്‍ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരായിരിക്കും ടോപ്പ് ഫോര്‍ സ്ഥാനങ്ങളിലുണ്ടാവുകയെന്ന് ഗെയ്ല്‍ അഭിപ്രായപ്പെട്ടു.

സ്റ്റീവ് സ്മിത്തും കഴിഞ്ഞ ദിവസം ടോപ് ഫോറിനെ തിരഞ്ഞെടുത്തിരുന്നു. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും താന്‍ തന്നെ നയിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെയും തഴഞ്ഞാണ് സ്മിത്തിന്റെ തിരഞ്ഞെടുപ്പ് എന്നതാണ്  ശ്രദ്ധേയമായ കാര്യം.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍