'ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ആ നീണ്ട സ്വര്‍ണത്തലമുടിയായിരുന്നു'

തന്റെ കരിയറിന്റെ തുടക്ക സമയത്ത് ധോണിയുമായി റൂം പങ്കിടാന്‍ അവസരം ലഭിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യ എ ടീമിനൊപ്പം സിംബാബ്വെയിലേക്ക് നടത്തിയ പര്യടനത്തിനിടെ ഒരു മാസത്തോളം ധോണിക്കൊപ്പം മുറി പങ്കിടാന്‍ അവസരമുണ്ടായെന്നും അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നെന്നും ഗംഭീര്‍ പറയുന്നു.

“ഒരു മാസത്തിലധികം കാലം ഞാനും ധോണിയും റൂം മേറ്റ്‌സായിരുന്നു. അന്ന് ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ധോണിയുടെ മുടിയായിരുന്നു. അന്ന് നീണ്ട സ്വര്‍ണത്തലമുടിയായിരുന്നു ധോണിയുടേത്. ഈ മുടിയെങ്ങനെയാണ് നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു എന്റെ സംശയം.”

“അന്ന് ധോണിക്കൊപ്പം നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയതും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ച മുറി തീരെ ചെറുതായിരുന്നു. ഈ മുറിയെങ്ങനെ കുറച്ചുകൂടി സൗകര്യത്തില്‍ വലുതാക്കിയെടുക്കുമെന്ന ചിന്തിച്ചപ്പോള്‍ മുറിയില്‍നിന്ന് കട്ടിലും ബെഡും എടുത്തുമാറ്റാമെന്ന തീരുമാനത്തിലാണ് എത്തിയത്. അതോടെ റൂമില്‍ കൂടുതല്‍ സ്ഥലം കിട്ടി. പിന്നീട് ധോണിയും ഞാനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നു.” ഗംഭീര്‍ പറഞ്ഞു.

ധോണിയുമൊത്ത് ഇത്ര അടുത്ത് ഇടപഴകിയ ആളാണെങ്കിലും താരത്തിന്റെ മുഖ്യ വിമര്‍ശകരിലൊരാളാണ് ഗംഭീര്‍. ഏറ്റവും ഒടുവില്‍ ധോണിയെ ഗാംഗുലിയോട് താരതമ്യം ചെയ്തായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി അദ്ധ്വാനിച്ചതിന്റെ ഫലം കൊയ്യാന്‍ ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് ധോണിയെന്നാണ് ഗംഭീര്‍ തുറന്നടിച്ചത്. ഗാംഗുലി മികച്ച കളിക്കാരെ ധോണിയ്ക്ക് നല്‍കിയെന്നും, എന്നാല്‍ ധോണിയ്ക്ക് അത്തരത്തില്‍ മികച്ച താരങ്ങളെ കോഹ് ലിയ്ക്ക് കൊടുക്കാനായില്ലെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍