അവിടെ നിന്ന് അവരുടെ അഹങ്കാരവും തുടങ്ങി, മറ്റുള്ള ടീമിനെയും കളിക്കാരെയും പുച്ഛിക്കുന്നതും വെല്ലുവിളിക്കുന്നതും പതിവായി

മധു ശങ്കര്‍

ഒരു പക്ഷെ ഇന്നത്തെ ബംഗ്ലാദേശ് ടീമിനോട് ക്രിക്കറ്റ് ആരാധകര്‍ക്ക് വെറുപ്പ് തോന്നി തുടങ്ങിയത് ഇങ്ങനൊരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വന്നതിനു ശേഷം ആയിരിക്കും. ഇന്ത്യയുടെ ബംഗ്‌ളാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ തലയറുത്തു നില്‍ക്കുന്ന ബംഗ്ലാ ബൗളര്‍ ടസ്‌ക്കിന്‍. ഈ ചിത്രം ബംഗ്‌ളാ ആരാധകര്‍ ഉണ്ടാക്കുകയും മറ്റൊരു ബംഗ്‌ളാ കളിക്കാരന്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തതോടെ ലോക ക്രിക്കറ്റ് ആരാധകര്‍ ബംഗ്ലാ ടീമിന്റെ അഹന്തയെ തിരിച്ചറിയാന്‍ തുടങ്ങി.

ഒന്നുമല്ലായ്കയില്‍ നിന്ന് ഉയര്‍ന്ന വരുന്ന ബംഗ്ലാദേശ് ടീമിനെ ആദ്യകാലങ്ങളില്‍ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. ക്രിക്കറ്റ് വളരുന്നു എന്ന സന്തോഷത്തില്‍ എല്ലാവരും അവരെ സപ്പോര്‍ട്ട് ചെയ്തു. വമ്പന്‍ ടീമായ ഓസ്‌ട്രേലിയ യെ പരാജയപ്പെടുത്തിയപ്പോഴും ടെസ്റ്റ് പദവി കിട്ടിയപ്പോഴും എല്ലാം ക്രിക്കറ്റ് ആരാധകര്‍ സന്തോഷിച്ചു. അവിടെ നിന്ന് അവരുടെ അഹങ്കാരവും തുടങ്ങി, മറ്റുള്ള ടീമിനെയും കളിക്കാരെയും പുച്ഛിക്കുന്നതും വെല്ലുവിളിക്കുന്നതും പതിവാക്കിയ ബംഗ്ലാ കളിക്കാരും ആരാധകരും സ്വയം വിലകുറഞ്ഞു പോകുന്നത് അറിഞ്ഞില്ല.

ഇന്ന് ഏതു ടീം ജയിച്ചാലും ബംഗ്ലാദേശ് ജയിക്കരുത് എന്ന് പ്രാര്ഥിക്കുന്നവരാകും അധികവും . ഒരു കാലത്തെ ക്രിക്കറ്റിലെ മുടി ചൂടാ മന്നന്മാരായിരുന്ന ലങ്കയോട് ബംഗ്ലാ ടീം കാണിച്ച കോപ്രായങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റ് ന്റെ മാന്യത കളയാന്‍ ബംഗ്ലാദേശ് ആരാധകരും കളിക്കാരും എത്ര ശ്രമിച്ചാലും മറ്റു ടീമുകള്‍ മാന്യതയോടെ കളിക്കുന്ന കാലം വരെ ആ പേര് പോകില്ല. തങ്ങളെ മറ്റുള്ളവര്‍ വെറുക്കുന്നതിന്റെ കാരണം മനസ്സിലാക്കി നല്ല പെരുമാറ്റം കാഴ്ചവയ്ക്കാന്‍ ടീമിന് സാധിക്കട്ടെ എന്ന് വിചാരിക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍