സഹതാരത്തെ പുറത്താക്കാനുള്ള തന്ത്രങ്ങൾ എതിരാളിക്ക് ഒറ്റിയ ഇംഗ്ലണ്ട് താരം മുതൽ ഭാര്യയെ തെറി പറഞ്ഞവർ വരെ, ക്രിക്കറ്റ് ലോകത്തെ പ്രധാന വിവാദങ്ങൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിന് സമ്പന്നവും തിളക്കമാർന്നതുമായ ചരിത്രമുണ്ടെങ്കിലും, ചിലപ്പോൾ അത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മാറിയിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിവാദങ്ങൾ കാരണം അത് തളർന്നിട്ടുണ്ട്. ചില നിമിഷങ്ങൾ ആകട്ടെ എന്നെന്നും ഓർമയിൽ തങ്ങി നിൽക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.

ഒത്തുകളി, മയക്കുമരുന്ന് കുംഭകോണങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങി ലോകക്രിക്കറ്റ് ഏതാണ്ട് എല്ലാം കണ്ടു. ക്രിക്കറ്റ് ലോകത്തെ അത്തരത്തിൽ പിടിച്ചുകുലുക്കിയ രണ്ട് സംഭവങ്ങൾ നമുക്ക് നോക്കാം;

രാംനരേഷ് സർവാനുമായുള്ള ഗ്ലെൻ മഗ്രാത്തിന്റെ പ്രശ്നം

2003-ൽ ആന്റിഗ്വയിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റിന്റെ നാലാം ദിവസം ഗ്ലെൻ മഗ്രാത്തും രാംനരേഷ് സർവാനും തമ്മിൽ ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായി. മത്സരത്തിന്റെ കുറെ സമയം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മഗ്രാത്ത് സർവാനെയും വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്റ്റാർ ബ്രയാൻ ലാറയെയും കുറിച്ച് ലൈംഗിക പരാമർശം നടത്തിയപ്പോൾ അത് മറ്റൊരു ലെവലിലേക്ക് കാര്യങ്ങൾ എത്തിച്ചു.

തന്റെ ഭാര്യയോട് ഉത്തരം ചോദിക്കാൻ ഫാസ്റ്റ് ബൗളറോട് പറയുന്ന ഒരു കമന്റിലൂടെ സർവാൻ പ്രതികരിച്ചു. മഗ്രാത്ത് ഉടൻ തന്നെ കോപത്തോടെ പ്രതികരിക്കുകയും തല്ലുമെന്ന് പറയുകയും ചെയ്തു. താരത്തിന്റെ ഭാര്യ ക്യാന്സറിനോട് മല്ലിടുന്ന സമയത്താണ് സംഭവം നടകുന്നത്.

മത്സരത്തിന് ശേഷം ഇരുവരും ക്ഷമാപണം നടത്തി.

പീറ്റേഴ്‌സൺ- സ്‌ട്രോസ് പ്രശ്‌നം

2012-ൽ ഇംഗ്ലീഷ് ക്രിക്കറ്റുമായുള്ള കെവിൻ പീറ്റേഴ്‌സണിന്റെ ബന്ധം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് കണ്ടത്. തന്റെ സഹതാരങ്ങളെക്കുറിച്ച നിർണായക വിവരങ്ങൾ പീറ്റേഴ്‌സൺ എതിരാളികൾക്ക് ഒറ്റി കൊടുക്കുക ആയിരുന്നു. ആ സമയത്തെ ഇംഗ്ലണ്ട് നായകൻ ആയിരുന്ന ആൻഡ്രൂ സ്‌ട്രോസിനെക്കുറിച്ചുള്ള വിവരങ്ങൾ പീറ്റേഴ്‌സൺ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് പറഞ്ഞ് കൊടുത്ത ഒരു മെസേജ് പുറത്ത് വന്നതോടെ കാര്യങ്ങൾ വഷളായി. സ്‌ട്രോസിനെ എങ്ങനെ പുറത്താക്കണം എന്നതായിരുന്നു പീറ്റേഴ്സന്റെ മെസേജ്

അതോടെ പതുകെ പതുക്കെ താരം ടീമിൽ നിന്നും അകന്നു തുടങ്ങി. പിന്നെ കുറെ നാളുകൾ കഴിഞ്ഞാണ് ആ ബന്ധം സ്ട്രോങ്ങ് ആകുന്നത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”