IPL 2025: താന്‍ അമിത പ്രതിഫലമാണ് വാങ്ങുന്നതെന്ന് ആ താരം പറഞ്ഞു, മറ്റൊരു ഇതിഹാസവും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല, വെളിപ്പെടുത്തി മുന്‍ ക്രിക്കറ്റര്‍

ആര്‍സിബിയുടെ കിരീടധാരണത്തിനായി മുന്‍താരം എബിഡിവില്ലിയേഴ്‌സ് അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫൈനലിന് മുന്‍പ് ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചുകൊണ്ടാണ് അദ്ദേഹം ആര്‍സിബിക്ക് പിന്തുണയറിയിച്ച് എത്തിയത്. വിരാട് കോഹ്‌ലിക്കൊപ്പമുളള എബിഡിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തു. ഡിവില്ലിയേഴ്‌സിനെ കുറിച്ചുളള ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്.

മുന്‍പ് ആര്‍സിബി ടീമില്‍ ഒരുമിച്ച് കളിച്ചിട്ടുളളവരാണ് ഇരുവരും. താന്‍ അമിത പ്രതിഫലമാണ് വാങ്ങുന്നതെന്ന് എബിഡി പറഞ്ഞതായി അഭിനവ് മുകുന്ദ് വെളിപ്പെടുത്തി. “അന്നൊരിക്കല്‍ ഞാന്‍ എബിഡിയുടെ അടുത്തിരുന്ന സമയത്ത്, ഐപിഎല്ലിലെ ഒരു ഇതിഹാസവും പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം ശരിക്കും വികാരഭരിതനായിട്ടാണ് ആ കാര്യം പറഞ്ഞത്. തനിക്ക് അമിത പ്രതിഫലം ലഭിച്ചുവെന്ന്” എബിഡി പറഞ്ഞു.

“ഇത് കേട്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചത് എനിക്ക് അമിത പ്രതിഫലം ലഭിച്ചുവെന്നാണ്, അഭിനവ് മുകുന്ദ് പറഞ്ഞു. ‘മറ്റ് നിരവധി സൂപ്പര്‍സ്റ്റാറുകളെ, മാച്ച് വിജയികളെ വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുന്നിടത്ത്. അവര്‍ ചെലവഴിച്ച ഏറ്റവും ഉയര്‍ന്ന തുക ഫില്‍ സാള്‍ട്ട് അല്ലെങ്കില്‍ ജോഷ് ഹേസല്‍വുഡ് പോലുള്ള ഒരാള്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ 15 കോടി പോലും കഴിഞ്ഞ ലേലത്തില്‍ കടന്നില്ല”, അഭിനവ് മുകുന്ദ് പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി