അഹമ്മദാബാദിൽ ഹാർദിക്കിനെ കൂവണം ആരാധാകർ, ഞാൻ അതിനായി കാത്തിരിക്കുന്നു; പഴയ സംഭവം ഓർമിപ്പിച്ച് ആകാശ് ചോപ്ര

ഫെബ്രുവരി 22, വ്യാഴാഴ്ച, ബിസിസിഐ ഐപിഎൽ 2024-ൻ്റെ ഫിക്സ്ചർ വെളിപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യ 17 ദിവസത്തെ ഷെഡ്യൂൾ അപെക്സ് ബോർഡ് പ്രഖ്യാപിച്ചു. മാർച്ച് 22 ന് നടക്കുന്ന ഹൈ വോൾട്ടേജ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. നിലവിലെ ചാമ്പ്യൻമാരും വിരാട് കോഹ്‌ലി നായകനാകുന്ന ടീമും തമ്മിലുള്ള ടൂർണമെൻ്റിൻ്റെ ആദ്യ മത്സരം കളിക്കുന്നത് എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകനായ എസ് ധോണി ചെന്നൈയെ അഞ്ച് തവണ റെക്കോർഡ് നേട്ടം കൈവരിക്കാൻ സഹായിച്ചപ്പോൾ ബാംഗ്ലൂരിന്റെ പുതിയ നായകൻ ഫാഫ് ഡു പ്ലെസിസ് ടീമിനെ തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് നയിക്കാനുള്ള തയാറെടുപ്പിലാണ്.

അതേസമയം, മാർച്ച് 24 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യസിനെതിരായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ആദ്യ മത്സരം കാണാൻ ആരാധകർ കാത്തിരിക്കുന്നുണ്ട് . ആദ്യ സീസണിൽ ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിക്കുകയും കഴിഞ്ഞ സീസണിൽ ഫൈനലിസ്റ്റുകളായി ഫിനിഷ് ചെയ്യുകയും ചെയ്ത ഹാർദിക് പാണ്ഡ്യയുടെ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവാണ് നടന്നിരിക്കുന്നത്. അതിനാൽ തന്നെ ആരാധകർ ഉറ്റുനോക്കുകയാണ് താരത്തിന്റെ പ്രകടനങ്ങളെ.

ഇപ്പോഴിതാ അനലിസ്റ്റും ജിയോ സിനിമാസിൻ്റെ അവതാരകനുമായ ആകാശ് ചോപ്ര പരിപാടിക്കിടെ, താൻ ഗുജറാത്തിലേക്ക് മടങ്ങുമ്പോൾ പാണ്ഡ്യയെ കാണണമെന്ന് ചോപ്ര ആഗ്രഹം പ്രകടിപ്പിച്ചു.

“ഹർദിക് പാണ്ഡ്യ അഹമ്മദാബാദിൽ ശരിക്കും പേടിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്ന് ഞാൻ നിങ്ങളോട് പറയും. ആദ്യ ഐപിഎൽ സീസൺ, മുംബൈ vs കൊൽക്കത്ത മത്സരം നടക്കുന്നു. ഞാൻ കൊൽക്കത്ത ടീമിന്റെ ഭാഗം ആയിരുന്നു. ഞങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കുകയായിരുന്നു. അജിത് അഗാർക്കർ ഞങ്ങളുടെ ടീമിലുണ്ടായിരുന്നു, അദ്ദേഹം മുംബൈയുടെ കുട്ടിയായതിനാൽ, മുംബൈയ്‌ക്കെതിരെയും മുംബൈയിലും കളിക്കുകയും വാങ്കഡെയിലെ കാണികളുടെ ആക്രോശം നേടുകയും ചെയ്തതിനാൽ ഞങ്ങൾക്ക് അവനെ അത് അനുസരിച്ചുള്ള സ്ഥലത്ത് ഫീൽഡിങ്ങിന് നിർത്തേണ്ടതായി വന്നു. അത്രത്തോളം ഭയങ്കരമായിരുന്നു ആ സമയം ”ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ച് ചോപ്ര ജിയോ സിനിമയിൽ പറഞ്ഞു.

Latest Stories

ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍; പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ആടുജീവിതം കണ്ടിട്ട് സിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്, ഇതിനു മുൻപ് അങ്ങനെ ഒരു കാര്യം എന്നോട് ആരും പറഞ്ഞിട്ടില്ല: പൃഥ്വിരാജ്

ക്രിക്കറ്റിലെ ഒരു സൗന്ദര്യം കൂടി അവസാനിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസം

75 വയസാകുന്നതോടെ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്ന പരാമർശം; കെജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ