'അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം'; ധോണിയെ കുറിച്ച് സഞ്ജു

എംഎസ് ധോണി ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ പോരാട്ടത്തിനു ശേഷം സംസാരിക്കുമ്പോഴാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.

അവസാനത്തെ രണ്ട് ഓവറുകളില്‍ കടുത്ത സമ്മര്‍ദ്ദമായിരുന്നു. അവരെ തടയാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അദ്ദേഹം (എം.എസ്.ധോണി) ക്രീസിലുള്ളപ്പോള്‍ ഒരു ടീമും സുരക്ഷിതരല്ല. അദ്ദേഹത്തിന് ചെയ്യാനാകുന്നത് എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായി അറിയാം. അതിനാല്‍ അദ്ദേഹത്തെ ബഹുമാനിച്ചേ മതിയാകൂ. അദ്ദേഹത്തിനെതിരെ ഒരു തന്ത്രവും ഏശില്ല.

ഈ വിജയത്തിന് താരങ്ങള്‍ക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. അവസാന ഓവറുകളിലെ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ബോളര്‍മാര്‍ ശാന്തമായി പന്തെറിഞ്ഞു. ക്യാച്ച് അവസരങ്ങള്‍ പരമാവധി മുതലെടുത്ത് ഫീല്‍ഡിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതുവരെ ഇവിടെ ജയിച്ചിട്ടില്ല. ഇന്ന് വിജയം നേടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സാംപയെ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത്.

ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു. പവര്‍പ്ലേയില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതിരുന്നാല്‍ പിന്നീട് സ്പിന്നര്‍മാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുമെന്ന വിശ്വാസമുണ്ടായിരുന്നു- സഞ്ജു പറഞ്ഞു.

Latest Stories

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം